ബജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോണുകൾ തിരയുന്നവരാണ് മിക്ക ആളുകളും. പലപ്പോഴും കുറഞ്ഞ വിലയ്ക്ക് മികച്ച സവിശേഷതകൾ ഉള്ള സ്മാർട്ട്ഫോൺ ലഭിക്കുക എന്നത് വിരളമാണ്. എന്നാൽ, ഈ പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഐടെൽ. ഇത്തവണ ഉപഭോക്താക്കൾക്കായി കുറഞ്ഞ ചെലവിൽ വാങ്ങാൻ കഴിയുന്ന ഐടെൽ എ05എസ് സ്മാർട്ട്ഫോണാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഇവയുടെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
എൻട്രി ലെവൽ സ്മാർട്ട്ഫോൺ സെഗ്മെന്റിലാണ് ഐടെൽ എ05എസ് ഉൾപ്പെട്ടിരിക്കുന്നത്. 6.6 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്പ്ലേ പാനലാണ് ഉള്ളത്. 60 ഹെർട്സ് റിഫ്രഷ് റേറ്റ് നൽകിയിട്ടുണ്ട്. 120 ഹെർട്സാണ് ടച്ച് സാമ്പിൾ റേറ്റ്. വാട്ടർ ഡ്രോപ്പ് നോച്ച് സ്റ്റൈലിനുള്ളിലാണ് സെൽഫി ക്യാമറ ക്രമീകരിച്ചിരിക്കുന്നത്. 1.6GHz മാക്സിമം ക്ലോക്ക് സ്പീഡുള്ള ഒക്ടാ-കോർ യൂണിസോക് SC9863A ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഐടെൽ എ05എസ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 13 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.
Also Read: കായികതാരങ്ങൾ നാടിനെ ലോകത്തിന്റെ നെറുകയിലെത്തിക്കണം: മുഖ്യമന്ത്രി
ഐടെൽ എ05എസ് നിലവിൽ ഒരു സ്റ്റോറേജ് വേരിയന്റിൽ മാത്രമാണ് പുറത്തിറക്കിയിട്ടുള്ളൂ. 2 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡലാണ് ഉപഭോക്താക്കൾക്ക് വാങ്ങാൻ കഴിയുക. ഈ ഹാൻഡ്സെറ്റ് നെബുല ബ്ലാക്ക്, മെഡോ ഗ്രീൻ, ക്രിസ്റ്റൽ ബ്ലൂ, ഗ്ലോറിയസ് ഓറഞ്ച് ഇനി കളർ ഓപ്ഷനുകളിൽ വാങ്ങാനാകും. ഈ സ്മാർട്ട്ഫോണുകളുടെ വില 6,499 രൂപയാണ്. ഇൻഫിനിക്സ് സ്മാർട്ട് 7, റെഡ്മി എ2, റിയൽമി നാർസോ 50ഐ എന്നിവയാണ് ഐടെൽ എ05എസ് സ്മാർട്ട്ഫോണിന്റെ പ്രധാന എതിരാളികൾ.
Post Your Comments