KeralaMollywoodLatest NewsNewsEntertainment

മാധ്യമ പ്രവർത്തകനായ ഒരു ആൺകുട്ടി, നിങ്ങൾ മാപ്രയല്ല…ധീപ്രയാണ്: ഉമേഷ് ബാലകൃഷണനെക്കുറിച്ച് ഹരീഷ് പേരടി

തെണ്ടാൻ പോയിക്കൂടെ എന്ന് ചോദിച്ച പത്മശ്രിക്കാരനായ ഉപദേഷ്ടാവിനോട് താങ്കൾക്കും അത് ആവാമല്ലോ എന്ന് ചോദിച്ച ധീരനായ പത്രപ്രവർത്തകൻ

നടൻ ഹരീഷ് പേരടിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. തെണ്ടാൻ പോയിക്കൂടെ എന്ന് ചോദിച്ച പത്മശ്രീക്കാരനായ ഉപദേഷ്ടാവിനോട് താങ്കൾക്കും അത് ആവാമല്ലോ എന്ന് ചോദിച്ച ധീരനായ പത്രപ്രവർത്തകൻ എന്നാണ് ഉമേഷ് ബാലകൃഷണനെ ഹരീഷ് പേരടി വിശേഷിപ്പിച്ചത്.

read also:  മുഖ്യമന്ത്രിയെ സന്ദർശിച്ച് ഫിൻലൻഡ് മന്ത്രിയും സംഘവും: വിവിധ മേഖലകളിൽ ചർച്ച

കുറിപ്പ് പൂർണ്ണ രൂപം,

ഞാൻ ഇന്ന് മാധ്യമ പ്രവർത്തകനായ ഒരു ആൺകുട്ടിയെ കണ്ടു… ഇപ്പോൾ News 18 നിൽ പണിയെടുക്കുന്ന ഒരു ചുണകുട്ടിയെ..പേര്-ഉമേഷ് ബാലകൃഷണൻ…തന്നോട് തെണ്ടാൻ പോയിക്കൂടെ എന്ന് ചോദിച്ച പത്മശ്രിക്കാരനായ ഉപദേഷ്ടാവിനോട് താങ്കൾക്കും അത് ആവാമല്ലോ എന്ന് ചോദിച്ച ധീരനായ പത്രപ്രവർത്തകനെ…അതും കേരളത്തെ കേന്ദ്ര സർക്കാറിന്റെ പത്രനയവുമായി സാമ്യപ്പെടുത്തരുതെന്നും കേരളം മാധ്യമ സ്വാതന്ത്ര്യത്തിന്റെ സ്വർഗ്ഗമാണെന്നും പറഞ്ഞ ..പത്ത് വർഷത്തിനുള്ളിൽ പാർട്ടി സെക്രട്ടറിയാവാൻ സാധ്യതയുള്ള സ്വരാജ് ..മുതിർന്ന മാധ്യമ പ്രവർത്തകൻ എം.ജി.രാധാകൃഷണന്റെ തലയിൽ കയറി ചെസ്സ് കളിച്ചതിന്റെ രണ്ടുനാൾക്കുള്ളിൽ…ഉമേഷേ..അയാൾക്ക് കൊടുത്ത പത്മശ്രി നിങ്ങൾക്കു കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയ നിമിഷം ..നിങ്ങൾ മാപ്രയല്ല…ധീപ്രയാണ്..ധീരനായ പത്രപ്രവർത്തകൻ…ആശംസകൾ..

shortlink

Related Articles

Post Your Comments

Related Articles


Back to top button