Latest NewsKeralaNews

മുഖ്യമന്ത്രിയെ സന്ദർശിച്ച് ഫിൻലൻഡ് മന്ത്രിയും സംഘവും: വിവിധ മേഖലകളിൽ ചർച്ച

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് ഫിൻലൻഡ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അന്ന മജാ ഹെന്റിക്‌സനും അക്കാദമിക വിദഗ്ദ്ധന്മാർ ഉൾപ്പെടുന്ന സംഘവും. പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളവുമായി സഹകരിക്കുന്നത് സംബന്ധിച്ച് തുടർ ചർച്ചക്കായാണ് ഇവർ കേരളത്തിലെത്തിയത്. ഫിൻലൻഡ് അംബാസിഡർ, കോൺസുലേറ്റ് ജനറൽ, വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേഷടാവ്, ഫിൻലൻഡ് പ്രൈമറി വിദ്യാഭ്യാസ ഡയറക്ടർ, വിദേശകാര്യ മന്ത്രാലയ ഡയറക്ടർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Read Also: ആറുവയസുകാരിയെ പീഡിപ്പിച്ചു, അമ്മ അലറിവിളിച്ചിട്ടും വിട്ടില്ല; പ്രതിക്ക് 20 വർഷം കഠിനതടവ്

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ കൂടികാഴ്ച്ചയ്ക്കും വിശദമായ ചർച്ചകൾക്കും ഒടുവിലാണ് ഫിൻലാൻഡ് സംഘം മുഖ്യമന്ത്രിയെ സന്ദർശിച്ചത്. അധ്യാപക ശാക്തീകരണം, സാങ്കേതിക വിദ്യാഭ്യാസം, ഗണിത- ശാസ്ത്ര വിദ്യാഭ്യാസം, ഗവേഷണം എന്നീ മേഖലകളിലെ സഹകരണം സംബന്ധിച്ചാണ് ചർച്ചകൾ നടന്നത്.

Read Also: കോഴിക്കോട് നിപ സ്ഥിരീകരിച്ചിരുന്ന പ്രദേശങ്ങളിലെ വവ്വാലുകളിൽ വൈറസ് സാന്നിദ്ധ്യം: ആന്റിബോഡി സാന്നിദ്ധ്യം കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button