മലപ്പുറം: നിലമ്പൂരിൽ വയോധികനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ മാമ്പറ്റ സ്വദേശി മുഹമ്മദ് ഹനീഫയാണ് (65) മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
അയൽവാസിയുടെ വീടിന്റെ പിൻഭാഗത്ത് ശുചിമുറിയുടെ പുറകുവശത്തായാണ്
മൃതദേഹം കിടന്നിരുന്നത്. മരണ കാരണം വ്യക്തമായിട്ടില്ല.
സൈക്കളിൽ തുണി കച്ചവടം നടത്തുകയും, ആക്രി സാധനങ്ങൾ എടുത്ത് വിൽക്കുന്നയാളുമാണ് മരിച്ച ഹനീഫ. ഇന്നലെ ആക്രി സാധനങ്ങൾ കയറ്റി പോയ ഇദ്ദേഹം വൈകിട്ട് അഞ്ചരയോടെ വീട്ടിലെത്തിയിരുന്നു. പിന്നീട് പുറത്ത് പോയ ഹനീഫയെ പുലർച്ചെ മൂന്ന് മണിയായിട്ടും കാണാതായതോടെ തിരച്ചിൽ നടത്തിയിരുന്നു.
ഈ സമയത്താണ് അയൽവാസിയുടെ വീടിന് പുറകിൽ ഹനീഫ മരിച്ചു കിടക്കുന്നതായി വിവരമറിഞ്ഞതെന്ന് മകൻ മുഹമ്മദ് ഷഹൽ പറഞ്ഞു. സംഭവത്തിൽ നിലമ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments