Latest NewsKeralaNewsLife StyleHealth & Fitness

ഈ ഭക്ഷണ സാധനങ്ങൾ ഒരുമിച്ച്‌ കഴിക്കുന്നത് ശരീരത്തിനു ആപത്ത്!!

ഉയര്‍ന്ന അളവിലുളള പ്രോട്ടീൻ അടങ്ങിയ ഒന്നാണ് മുട്ട.

മികച്ച ആരോഗ്യത്തിനായാണ് ഭക്ഷണങ്ങൾ നമ്മൾ കഴിക്കുന്നത്. എന്നാൽ, നമ്മുടെ ചില ശീലങ്ങൾ അറിഞ്ഞോ അറിയാതയോ ശരീരത്തിന് ദോഷമായി മാറാറുണ്ട്. അത്തരത്തിൽ ഒരുമിച്ചു കഴിക്കാൻ പാടില്ലാത്ത ഭക്ഷ്യങ്ങളെക്കുറിച്ച് അറിയാം.

ഉയര്‍ന്ന അളവിലുളള പ്രോട്ടീൻ അടങ്ങിയ ഒന്നാണ് മുട്ട. രാവിലെ മുട്ട കഴിക്കുമ്പോൾ നമ്മൾ ചായയും കുടിക്കാറുണ്ട്. എന്നാൽ, മുട്ടയില്‍ നിന്നുള്ള പോഷകങ്ങളുടെ ആഗിരണത്തെ ചായ തടയും. കൂടാതെ മുട്ടയും ചായയും ഒരുമിച്ചു കഴിക്കുമ്പോള്‍ അസിഡിറ്റിയും ഗ്യാസ്ട്രബിളും ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. അതുപോലെ തൈരും മുട്ടയും ഒരുമിച്ചു കഴിക്കുന്നത് നല്ലതല്ല. ഇവ രണ്ടിലും പ്രോട്ടീൻ ധാരാളം ഉള്ളതിനാല്‍ ദഹിക്കാൻ ബുദ്ധിമുട്ടുണ്ടാകാം.

READ ALSO: ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങളിതാ…

മുട്ടയോടൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് സോയമില്‍ക്ക്. മുട്ട പോലെ തന്നെ പ്രോട്ടീനുകളാല്‍ സമ്പന്നമാണ് സോയ മില്‍ക്കും അതിനാല്‍ ഇവ ഒരുമിച്ച്‌ കഴിച്ചാല്‍ ശരീരത്തില്‍ പ്രോട്ടീന്റെ അളവ് വളരെയധികം കൂടും. അത് നല്ലതല്ല.

അതുപോലെതന്നെ പഞ്ചസാരയോ പഞ്ചസാര ചേര്‍ന്ന ഭക്ഷണമോ മുട്ടയോടൊപ്പം കഴിക്കുന്നത് നല്ലതല്ല. കാരണം അവയില്‍ നിന്ന് പുറത്തുവരുന്ന അമിനോ ആസിഡുകള്‍ ശരീരത്തിന് ദോഷമാണ്. നേന്ത്രപ്പഴവും മുട്ടയോടൊപ്പം കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.

മാംസത്തോടൊപ്പം മുട്ട കഴിക്കുന്നതും, ഓറഞ്ച്, ചെറുനാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയ സിട്രസ് പഴങ്ങളും മുട്ടയ്ക്കൊപ്പം കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button