ഡാബർ ഉപസ്ഥാപനങ്ങൾക്കെതിരെ ഗുരുതര ആരോപണവുമായി യുഎസും കാനഡയും രംഗത്ത്. ഡാബറിന്റെ ഹെയർ റിലാക്സർ ഉൽപ്പന്നങ്ങളുടെ ഉപയോഗം ക്യാൻസറിന് കാരണമാകുവെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. ഉപഭോക്താക്കളുടെ പരാതിയെ തുടർന്ന് ഡാബർ ഉപസ്ഥാപനങ്ങൾക്കെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. അണ്ഡാശയ അർബുദം, ഗർഭാശയ അർബുദം എന്നിവയ്ക്ക് കാരണമാകുന്നുവെന്നാണ് ഉപഭോക്താക്കളുടെ പരാതി.
ഡാബറിന്‍റെ 3 അനുബന്ധ സ്ഥാപനങ്ങൾക്കെതിരെ ഇതിനോടകം യുഎസ്, കാനഡ എന്നിവിടങ്ങളിൽ നിരവധി കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. നമസ്തേ ലബോറട്ടറീസ് എൽ എൽസി, ഡെർമോവിവ സ്കിൻ എസെൻഷ്യൽസ് ഇൻക്, ഇന്റർനാഷണൽ ലിമിറ്റഡ് എന്നീ ഉപസ്ഥാപനങ്ങൾക്കെതിരെയാണ് കേസ്. അതേസമയം, ആരോപണങ്ങൾ അടിസ്ഥാനരഹിതവും അപൂർണ്ണമായ പഠനത്തെ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയതെന്നും എക്സ്ചേഞ്ച് ഫയലിംഗിൽ ഡാബർ വ്യക്തമാക്കിയിട്ടുണ്ട്. ഈ കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക അഭിഭാഷകനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു.
Post Your Comments