Latest NewsKeralaNews

ഭാര്യക്ക് പാചകം അറിയില്ലെന്നുള്ളത് വിവാഹ മോചനത്തിനുള്ള കാരണമായി കണക്കാൻ കഴിയില്ല: ഹൈക്കോടതി

കൊച്ചി: ഭാര്യക്ക് പാചകം അറിയില്ലെന്നുള്ളത് വിവാഹ മോചനത്തിനുള്ള കാരണമായി കണക്കാക്കാൻ കഴിയില്ലെന്ന നിരീക്ഷണവുമായി ഹൈക്കോടതി. വിവാഹ ബന്ധത്തിലെ ക്രൂരതയായി ഇതിനെ കാണാനാവില്ലെന്നാണ് കോടതി അറിയിച്ചത്. യുവാവ് നൽകിയ വിവാഹ മോചന ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതി ഇതുസംബന്ധിച്ച പരാമർശം നടത്തിയത്. ഭാര്യക്ക് പാചകം അറിയില്ലെന്നും തനിക്ക് ഭക്ഷണം ഉണ്ടാക്കിത്തരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് യുവാവ് വിവാഹ മോചന ഹർജി നൽകിയത്.

Read Also: ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രയേലിന്റെ ബോംബാക്രമണം, ശക്തമായി പ്രതിഷേധിക്കണം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

വിവാഹ മോചനം നൽകുന്നതിന് ഇത് മതിയായ കാരണമല്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രനും സോഫി തോമസുമാണ് വിധി പ്രസ്താവം നടത്തിയത്. 2012-ലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. തന്നെ ബഹുമാനിക്കുന്നില്ലെന്നും ബന്ധുക്കൾക്ക് മുന്നിൽ വച്ച് ഭാര്യ മോശമായി പെരുമാറുന്നു തുടങ്ങിയ ആരോപണങ്ങളും ഇയാൾ ഉന്നയിക്കുന്നുണ്ട്.

Read Also: പലസ്തീനില്‍ പാര്‍ട്ടി നിലപാടിനൊപ്പം, എന്നാല്‍ ഹമാസിനെതിരായ വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നു: കെ കെ ശൈലജ

shortlink

Related Articles

Post Your Comments

Related Articles


Back to top button