Latest NewsKeralaNews

ഇവിടെയൊരു ജനകീയ വിപ്ലവം ഉണ്ടാകും: പിണറായി ഭരണത്തിന് അന്ത്യം കുറിക്കുന്ന ആ വിപ്ലവം കോൺഗ്രസ് നയിക്കുമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ കെ സുധാകരൻ. സമസ്ത മേഖലകളിലും ദുരിതം തീർത്തിരിക്കുന്ന പിണറായി വിജയന്റെ ഭരണത്തിനെതിരെ പ്രതിഷേധക്കടലിരമ്പമാണ് തലസ്ഥാനത്ത് ഇന്ന് കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: പലസ്തീന്‍-ഇസ്രയേല്‍ പ്രശ്നങ്ങളില്‍ ഇന്ത്യ മധ്യസ്ഥത വഹിക്കണം:പലസ്തീന്‍ ജനതയുടെ ആശങ്ക പ്രധാനമന്ത്രിയെ അറിയിച്ച് കാന്തപുരം

ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകാതെ സാധാരണക്കാരൻ വഴിമുട്ടി നിൽക്കുന്നു. അവരുടെ ശബ്ദമായാണ് പ്രതിപക്ഷം ഇടതുമുന്നണിയുടെ സർക്കാരിനെതിരെ വിരൽ ചൂണ്ടുന്നത്. ഇവിടെയൊരു ജനകീയ വിപ്ലവം ഉണ്ടാകുമെന്നും സുധാകരൻ വ്യക്തമാക്കി.

നാടിനെയും നാട്ടുകാരെയും മുടിക്കുന്ന പിണറായി ഭരണത്തിന് അന്ത്യം കുറിക്കുന്ന ആ വിപ്ലവം ഇന്ത്യൻ നാഷണൽ കോൺഗ്രസ് നയിക്കുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

Read Also: ടെക്‌നിക്കൽ കമ്മിറ്റി അംഗീകരിച്ച മുഴുവൻ പേർക്കും രണ്ടു മാസത്തിനുള്ളിൽ കോക്ലിയർ ഇംപ്ലാന്റേഷൻ നടത്തും: ആരോഗ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button