കണ്ണൂർ: കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിൽ നിരവധി വീടുകൾ കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയെ കണ്ണൂർ ടൗൺ പോലീസിന്റെ അന്വേഷണ മികവിൽ കണ്ണൂർ ടൗൺ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്റ്റേഷൻ പരിധിയിൽപ്പെട്ട പാതിരിപ്പറമ്പ, മേലെ ചൊവ്വ, താണ, മുഴത്തടം, തുളിച്ചേരി ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ മാസത്തിൽ ഒന്നും രണ്ടും തവണ തുടർച്ചയായി 2 ഉം 3 ഉം ദിവസങ്ങൾ ആൾക്കാർ താമസിക്കുന്ന വീടിന്റെ, മുൻവശം ഡോറോ, ബാത്ത്‌റൂം വെന്റിലേറ്ററോ തകർത്ത് അകത്ത് കയറി മോഷണ പരമ്പര നടത്തിയ പ്രതി ഷാജഹാനെയാണ് അറസ്റ്റ് ചെയ്തത്.
കവർച്ചയിൽ തന്റേതായ ശൈലി പിന്തുടരുന്ന പ്രതിയെ കണ്ടെത്താൻ പോലീസ് വളരെയധികം ബുദ്ധിമുട്ടി. ചെന്ന ബുദ്ധിമാനും, തന്ത്രശാലിയും, പരിചയവും മെയ്വഴക്കുമുള്ള കള്ളൻ. നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പ്രതിയെ പിടികൂടിയത്. സ്വർണ്ണവും പണവും മാത്രമെ ഇയാൾ മോഷ്ടിക്കൂ . ഇലക്ട്രോണിക്‌സ് ഉകരണങ്ങളോ മൊബൈൽ ഫോൺ, ലാപ് ടോപ് ഒന്നും പ്രതി മോഷ്ടിക്കാറില്ല.
പി എ ബിനു മോഹൻ ഇൻസ്‌പെക്ടർ, എസ്‌ഐമാരായ ഷമീൽ, സവ്യസാചി, നസീബ് സിഎച്ച്, ഹാരീസ്, അനീഷ് എഎസ്‌ഐമാരായ അജയൻ, രഞ്ചിത്ത് സിപിഒമാരായ നാസർ, ഷൈജു, രാജേഷ്, ഷിനോജ്, രമീസ്, ധനേഷ്, ബാബു മണി എന്നിവരാണ് സ്‌ക്വാസ് അംഗങ്ങൾ.
Post Your Comments