തിരുവനന്തപുരം: തലശ്ശേരി ഗവൺമെന്റ് കോളേജ് ഇനി കോടിയേരി സ്മാരക കോളേജായി അറിയപ്പെടും. കോളേജിന്റെ പേര് കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവൺമെന്റ് കോളേജ് എന്നാക്കി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്.
കോളേജിന്റെ ഉന്നമനത്തിന് പൊതുപ്രവർത്തകനെന്ന നിലയ്ക്കും ജനപ്രതിനിധിയെന്ന നിലയ്ക്കും മന്ത്രിയെന്ന നിലയ്ക്കും കോടിയേരി ബാലകൃഷ്ണൻ എടുത്ത മുൻകൈയ്ക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആദരമായാണ് പേരുമാറ്റം. കോളേജിന് കോടിയേരിയുടെ പേരിടാൻ തലശ്ശേരി എംഎൽഎ കൂടിയായ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ കത്ത് നൽകിയിരുന്നു.
Read Also: ഇടയ്ക്കിടെ ബാത്ത്റൂമിൽ പോകേണ്ടതായി വരുന്നുണ്ടോ? ഇക്കാര്യം ശ്രദ്ധിക്കണം
Post Your Comments