Latest NewsNewsInternational

‘ഞെട്ടലുണ്ടാക്കുന്നു, നാശനഷ്ടം ഗുരുതരമായി തുടരുന്നത് ആശങ്ക ഉണ്ടാക്കുന്നു’: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ഗാസ മുനമ്പിലെ അഹ്‌ലി അറബ് ഹോസ്പിറ്റലിലുണ്ടായ സ്‌ഫോടനത്തിൽ ഞെട്ടൽ രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യോമാക്രമണത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ അദ്ദേഹം, ബന്ധപ്പെട്ടവർ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു. നിലവിലുള്ള സംഘർഷത്തിൽ ജനങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ ഗുരുതരമായി തുടരുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും, അതിൽ ഉൾപ്പെട്ടവർ ഉത്തരവാദികളായിരിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, ആശുപത്രിക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ ആണെന്ന് കരുതുന്നില്ലെന്നും മറ്റ് സംഘമാകാം ഇതിന് പിന്നിലെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ചൂണ്ടിക്കാട്ടി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രയേലിൽ ഇരുനേതാക്കളും സംയുക്തമായാണ് മാധ്യമങ്ങളോട് സംസാരിച്ചത്. ഇസ്രായേലിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേൽ സന്ദർശനത്തിനെത്തിയത്.

ചൊവ്വാഴ്ച ഗാസയിലെ അഹ്‌ലി അറബ് ഹോസ്പിറ്റലിലുണ്ടായ സ്‌ഫോടനത്തിൽ 200നും 300 നും ഇടയിൽ ആളുകൾ കൊല്ലപ്പെട്ടതായാണ് വിവരം. ഇസ്രായേൽ വ്യോമാക്രമണത്തിന്റെ ഭാഗമാണിതെന്നും ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിലെ ആരോഗ്യ അധികൃതർ പറഞ്ഞു. ആക്രമണത്തിൽ 500 പേർ മരിച്ചതായി ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ഇസ്രായേൽ പ്രതിരോധ സേന പലസ്തീൻ പോരാളികളെയാണ് ഇക്കാര്യത്തിൽ കുറ്റപ്പെടുത്തിയത്. ഇസ്‌ലാമിക് ജിഹാദ് റോക്കറ്റ് തെറ്റായി തൊടുത്തുവിട്ടതാണ് ആശുപത്രിയിൽ പതിക്കാൻ കാരണമായതെന്ന് അവർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button