ഇന്ത്യൻ വിപണിയിൽ ഒട്ടനവധി ആരാധകർ ഉള്ള സ്മാർട്ട്ഫോൺ ബ്രാൻഡാണ് റിയൽമി. ബഡ്ജറ്റ് റേഞ്ച് മുതൽ ആരംഭിക്കുന്ന റിയൽമിയുടെ ഹാൻഡ്സെറ്റുകൾക്ക് ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ തോതിൽ സ്വീകാര്യത നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. അത്തരത്തിൽ റിയൽമി അടുത്തിടെ വിപണിയിൽ എത്തിച്ച ബഡ്ജറ്റിൽ ഒതുങ്ങുന്ന ഹാൻഡ്സെറ്റാണ് റിയൽമി സി53. കുറഞ്ഞ വിലയിൽ അധിക ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് റിയൽമി ഈ സ്മാർട്ട്ഫോണിന് രൂപം നൽകിയത്. പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.
6.74 ഇഞ്ച് വലിപ്പമുള്ള ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. യൂണിസോക് ടി612 ചിപ്സെറ്റാണ് ഈ സ്മാർട്ട്ഫോണുകൾക്ക് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 13 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 108 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് പിന്നിൽ സജ്ജീകരിച്ചിരിക്കുന്നത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 5,000 എംഎഎച്ച് കപ്പാസിറ്റിയുള്ള ബാറ്ററി ലൈഫാണ് സ്മാർട്ട്ഫോണിന്റെ മറ്റൊരു ആകർഷണീയത. 8 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന റിയൽമി സി53 സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 10,999 രൂപ മുതലാണ് ആരംഭിക്കുന്നത്.
Post Your Comments