ബിസിനസ് വിപുലീകരണം നടത്താൻ ഒരുങ്ങി പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ജിയോ ഫിനാൻഷ്യൽ സർവീസസ്. ഉപഭോക്താക്കൾക്കായി വാഹന, ഭവന വായ്പകൾ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനുപുറമേ, ബിസിനസ് വായ്പകളും, സ്വയം തൊഴിലുകാർക്കായി മർച്ചന്റ് വായ്പകളും അവതരിപ്പിക്കുന്നതാണ്. അടുത്തിടെ റിലയൻസ് ഇൻഡസ്ട്രീസിൽ നിന്ന് വേർപെടുത്തി ഓഹരി വിപണിയിൽ സ്വതന്ത്രമായി ലിസ്റ്റ് ചെയ്ത ധനകാര്യ സ്ഥാപനം കൂടിയാണ് ജിയോ ഫിനാൻഷ്യൽ സർവീസസ്.
സെപ്റ്റംബർ പാദത്തിലെ പ്രവർത്തന ഫലത്തിന്റെ പ്രഖ്യാപനത്തോടനുബന്ധിച്ചാണ് ബിസിനസ് വിപുലീകരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ജിയോ ഫിനാൻഷ്യൽ സർവീസസ് പുറത്തുവിടുന്നത്. നിലവിൽ, ശമ്പളാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കും, സ്വയം തൊഴിൽ ചെയ്യുന്നവർക്കും വ്യക്തിഗത വായ്പകൾ ജിയോ ഫിനാൻഷ്യൽ സർവീസസ് നൽകുന്നുണ്ട്. ഇതിനുപുറമേ, ജിയോ ഫിനാൻഷ്യൽ പേയ്മെന്റ് ബാങ്ക് വിഭാഗം സേവിംഗ്സ് ബാങ്ക്, ബിൽ പേയ്മെന്റ് സേവനങ്ങൾ എന്നിവ അടുത്തിടെ ലഭ്യമാക്കിയിരുന്നു. അധികം വൈകാതെ ഡെബിറ്റ് കാർഡ് സേവനങ്ങളും അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
Also Read: ഗാസ ആശുപത്രി – ബോംബാക്രമണത്തിന് മുൻപും പിൻപും: ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രായേൽ
Post Your Comments