Latest NewsNewsInternational

ഗാസ ആശുപത്രി – ബോംബാക്രമണത്തിന് മുൻപും പിൻപും: ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രായേൽ

ന്യൂഡൽഹി: യുദ്ധത്തിൽ തകർന്ന ഗാസയിൽ ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തിൽ 500ലധികം പേർ കൊല്ലപ്പെട്ടതിന് പിന്നാലെ പരസ്പരം പഴിചാരി ഹമാസും ഇസ്രയേലും. ഇസ്രായേൽ റോക്കറ്റാണ് സ്ഫോടനത്തിന് കാരണമായതെന്ന് ഹമാസ് അവകാശപ്പെടുമ്പോൾ, ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു സർക്കാർ വാദിച്ചു. ഇസ്‌ലാമിക് ജിഹാദ് റോക്കറ്റ് തെറ്റായി പ്രയോഗിച്ചതായി ഇസ്രായേൽ സൈന്യം കുറ്റപ്പെടുത്തി.

അവരുടെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതിനായി, സ്ഫോടനത്തിന്റെ വീഡിയോകളുടെ ഒരു പരമ്പര തന്നെ ഇസ്രായേൽ പുറത്തുവിട്ടു. റോക്കറ്റ് വീഴുന്നതിന് മുമ്പും ശേഷവുമുള്ള ആശുപത്രിയുടെ ചിത്രവും ഇസ്രായേൽ പുറത്തുവിട്ടു. ഇസ്‌ലാമിക് ജിഹാദ് ഭീകര സംഘടനയുടെ പരാജയപ്പെട്ട റോക്കറ്റ് വിക്ഷേപണം ഗാസ സിറ്റിയിലെ അൽ അഹ്‌ലി ആശുപത്രിയിൽ പതിച്ചു. ഇസ്‌ലാമിക് ജിഹാദ് ഭീകര സംഘടന നടത്തിയ റോക്കറ്റ് വിക്ഷേപണത്തിന് മുമ്പും ശേഷവും ആശുപത്രിക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്നുള്ള ഐഎഎഫ് ദൃശ്യങ്ങൾ’, വീഡിയോ പങ്കിട്ടുകൊണ്ട് ഐഡിഎഫ് പറഞ്ഞു. ആശുപത്രി പാർക്കിംഗ് സ്ഥലത്ത് റോക്കറ്റ് പതിച്ചതിനെ തുടർന്ന് കെട്ടിടത്തിന് തീപിടിക്കുന്നത് വീഡിയോയിൽ കാണാം.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button