ദുബായ്: ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നിരവധി മലയാളികൾക്ക് പരിക്കേറ്റു. കറാമയിലാണ് ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരാണ്. ഒമ്പതോളം പേരെ ദുബായിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കണ്ണൂർ തലശ്ശേരി പുന്നോൽ സ്വദേശികളായ നിധിൻ ദാസ്, ഷാനിൽ, നഹീൽ എന്നിവരെയാണ് ഗുരുതര പരിക്കുകളോടെ ദുബായ് റാശിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
Read Also: ഗാസയ്ക്ക് 100 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് ജോ ബൈഡൻ
നിധിൻ ദാസിന്റെ പരിക്ക് അതീവ ഗുരുതരമാണെന്നാണ് വിവരം. ഇന്നലെ അർധരാത്രിയാണ് അപകടം നടന്നത്. ഗ്യാസ് ചോർച്ചയുണ്ടായി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. 17 പേരാണ് മൂന്ന് മുറികളിലായി ഫ്ളാറ്റിൽ താമസിച്ചിരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ ഫ്ളാറ്റിലെ രണ്ട് വനിതകൾക്കും പരിക്കേറ്റു.
Post Your Comments