KeralaLatest NewsNews

ചെക്ക്‌പോസ്റ്റിൽ ലഹരിവേട്ട: യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ വൻ എംഡിഎംഎ വേട്ട. ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് രാമനാട്ടുകരയിലേക്ക് ബൈക്കിൽ കടത്തുകയായിരുന്ന 105.994 ഗ്രാം എംഡിഎംഎ എക്‌സൈസ് പിടിച്ചെടുത്തു സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി 28 വയസ്സുള്ള ഹുസ്‌നി മുബാറക്ക് ആണ് അറസ്റ്റിലായത്.

Read Also: പലസ്തീന്‍ ആശുപത്രി ആക്രമണം, നിലപാട് കടുപ്പിച്ച് അറബ് രാജ്യങ്ങള്‍: ബൈഡനുമായുള്ള ചര്‍ച്ചയില്‍ നിന്ന് പിന്മാറി

മാർക്കറ്റിൽ പത്ത് ലക്ഷത്തിലേറെ രൂപ വില വരുന്ന സിന്തറ്റിക് മയക്കുമരുന്നാണ് ഇയാളിൽ നിന്നും പിടികൂടിയത്. വ്യാവസായിക അളവിലുള്ള ഈ മയക്കുമരുന്ന് കൈവശം വയ്ക്കുന്നത് പത്ത് മുതൽ ഇരുപത് വർഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന, ജാമ്യം കിട്ടാത്ത കുറ്റകൃത്യമാണ്.

കോഴിക്കോട് ജില്ലയിൽ കോളേജുകളിലും മറ്റും പഠിക്കുന്ന വിദ്യാർത്ഥികളാണ് ഇയാളുടെ സ്ഥിരം ഇടപാടുകാർ എന്ന് മനസ്സിലായിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂട്ടുപുഴ ചെക്ക്‌പോസ്റ്റ് എക്‌സൈസ് ഇൻസ്പെക്ടർ പി അനീഷ് മോഹൻ നേതൃത്വം നൽകിയ സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ അസീസ് എ, കമലാക്ഷൻ ടി വി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ഖാലിദ് ടി, ബിജു കെ കെ എന്നിവർ ഉണ്ടായിരുന്നു.

Read Also: മരുമകനെ കൊന്ന് കിണറ്റിൽ തള്ളി, മകളെ കൊന്ന് വഴിയില്‍ ഉപേക്ഷിച്ചു, മുംബൈയിൽ ദുരഭിമാനക്കൊല: പിതാവടക്കം 6 പേർ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button