Latest NewsNewsIndia

സ്വവര്‍ഗ ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ സാധിക്കില്ല: ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷ വിധി

ന്യൂഡല്‍ഹി: സ്വര്‍വര്‍ഗ വിവാഹം സംബന്ധിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെ സ്വവര്‍ഗ ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി. അതേസമയം, സ്വവര്‍ഗ ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു. ഹര്‍ജിയിലുള്ള തന്റെ പ്രത്യേക വിധിപ്രസ്താവത്തിലാണ് ചീഫ് ജസ്റ്റിസ്, സ്വവര്‍ഗ ദമ്പതികള്‍ക്ക് ദത്തെടുക്കാനുള്ള അവകാശമുണ്ടെന്നു വ്യക്തമാക്കിയത്. എന്നാല്‍ മിനിറ്റുകള്‍ക്കകമാണ് ഭരണഘടന ബെഞ്ചിലെ ഭൂരിപക്ഷ വിധിയിലൂടെ ഇതു റദ്ദായത്.

Read Also: കേരളത്തിൽ സ്വസ്ഥമായി കിടന്നുറങ്ങാൻ കഴിയുന്നതിന് നന്ദി പറയേണ്ടത് പ്രധാനമന്ത്രിയോട്: കെ സുരേന്ദ്രൻ

സ്വവര്‍ഗ ബന്ധമുള്ളവരോടു വിവേചനം കാണിക്കാനാവില്ല. മറ്റുള്ളവര്‍ക്കു ലഭിക്കുന്ന വിവാഹ ആനുകൂല്യം സ്വവര്‍ഗ പങ്കാളികള്‍ക്കു നിഷേധിക്കുന്നത് അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാണ്. ഒരു കുഞ്ഞിന് സമ്പൂര്‍ണ സുരക്ഷിതത്വം നല്‍കാന്‍ സ്ത്രീ-പുരുഷ ദമ്പതികള്‍ക്കു മാത്രമേ സാധിക്കൂ എന്ന് വ്യക്തമാക്കുന്ന യാതൊരു തെളിവും ലഭ്യമല്ല. സ്വവര്‍ഗ ദമ്പതികള്‍ക്ക് ദത്തെടുക്കാനുള്ള അവകാശം നിഷേധിക്കുന്ന സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റിയുടെ (സിഎആര്‍എ) സര്‍ക്കുലര്‍ ഭരണഘടനയുടെ 15-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ജസ്റ്റിസ് കൗളും ചീഫ് ജസ്റ്റിസിന്റെ വിധിന്യായത്തോട് യോജിച്ചു. എന്നാല്‍ ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവര്‍ വിയോജിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button