Latest NewsKerala

അപസ്മാരം മൂലം മരിച്ച പ്ലസ് വൺ വിദ്യാർത്ഥിനി ഏഴ് മാസം ഗർഭിണിയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്, 19 കാരൻ പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 19 കാരൻ പിടിയിൽ. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. മരണശേഷം പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ മൃതദേഹം പരിശോധിച്ചപ്പോഴാണ് കുട്ടി ഏഴ് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്.

ഒക്ടോബർ പത്തിന് ഉച്ചയോടെയാണ് പെൺകുട്ടിയെ അപസ്മാര ലക്ഷണങ്ങളെ തുടർ്ന്ന് കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ പിറ്റേന്ന് കുട്ടി മരിച്ചു. എന്നാൽ ഇതിന് മുൻപ് ഇത്തരം ലക്ഷണങ്ങളൊന്നും കാണിക്കാത്തതിനാൽ ബന്ധുക്കൾക്ക് സംശയം തോന്നി. തുടർന്നാണ് പോസ്റ്റ് മോർട്ടം നടത്താൻ തീരുമാനിച്ചത്.പോസ്റ്റ് മോർട്ടത്തിലാണ് പെൺകുട്ടി ഗർഭിണിയായിരുന്നുവെന്ന് കണ്ടെത്തിയത്.

തുടർന്ന് ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. പോലീസ് പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് 19 കാരനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഇയാളെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നുവെന്ന് പ്രതി സമ്മതിച്ചു. തുടർന്നാണ് പ്രതിക്കെതിരെ പോക്‌സോ കുറ്റം ചുമത്തി കേസെടുത്തത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button