കൊല്ലം: നടൻ കുണ്ടറ ജോണിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മന്ത്രി കെ എൻ ബാലഗോപാൽ. കൊല്ലത്തെ സാംസ്കാരിക -സാമൂഹിക വേദികളിലെ സ്ഥിര സാന്നിധ്യമായിരുന്ന കുണ്ടറ ജോണിയുടെ വിയോഗത്തിൽ അനുശോചനം അറിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ദീർഘകാലമായുള്ള സുഹൃത്തായിരുന്നു കുണ്ടറ ജോണി. 45 വർഷത്തിലധികം കാലം മലയാള സിനിമയിൽ സജീവമായി നിന്ന അദ്ദേഹം 500 ഓളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച്ചയാണ് നടൻ കുണ്ടറ ജോണി അന്തരിച്ചത്. ഹൃദയാസ്തംഭനത്തെ തുടർന്നാണ് അന്ത്യം. 71 വയസ്സായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post Your Comments