വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലുകൾക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന ചാനലുകളിൽ കണ്ടെത്താൻ ഉചിതമായ നയരൂപീകരണം നടത്തണമെന്ന് യൂട്യൂബിന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനാൽ, ഇത്തരം വീഡിയോകൾക്ക് മുകളിലായി സ്ഥിരീകരിക്കാത്ത വാർത്തകൾ എന്ന അർത്ഥം വരുന്ന ‘നോട്ട് വെരിഫൈഡ്’ ലേബൽ പതിപ്പിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. വ്യാജ വാർത്തകൾ തടയുന്നതിന് പുറമേ, ഉപഭോക്താക്കളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നിർദ്ദേശം നൽകിയിരുന്നു.
ഉപഭോക്താക്കളുടെയും കുട്ടികളുടെയും സുരക്ഷ ശക്തമാക്കുന്നതിനും, ഉറപ്പുവരുത്തുന്നതിനും എന്തെല്ലാം തരത്തിലുള്ള മാർഗങ്ങളാണ് ഇതുവരെ സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാൻ ഐടി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഒക്ടോബർ 22നു മുമ്പായി ഇത് സംബന്ധിച്ച വിശദാംശങ്ങൾ കേന്ദ്രസർക്കാരിന് കൈമാറേണ്ടതാണ്. പോണോഗ്രഫി, കുട്ടികൾക്ക് മേലുള്ള ലൈംഗികാതിക്രമം എന്നിവ ഉൾപ്പെട്ടിട്ടുള്ള ഉള്ളടക്കങ്ങൾ ഉടൻ തന്നെ നീക്കം ചെയ്യണമെന്ന് എക്സ്, യൂട്യൂബ്, ടെലഗ്രാം ഇനി പ്ലാറ്റ്ഫോമുകളുടെ ഐടി മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. കേന്ദ്രത്തിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ ഇത്തരം പ്ലാറ്റ്ഫോമുകൾക്ക് നൽകിവരുന്ന നിയമപരിരക്ഷ പിൻവലിക്കുന്നതാണ്.
Post Your Comments