ടെല്‍ അവീവ്: ഇസ്രയേല്‍- ഹമാസ് യുദ്ധത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ബുധനാഴ്ച ഇസ്രയേലിലേയ്ക്ക് എത്തും. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ജോ ബൈഡന്‍ കൂടിക്കാഴ്ച നടത്തും. അതേസമയം, വടക്കന്‍ ഗാസയില്‍ കര ആക്രമണം നടത്തുന്നതിന് ഇസ്രയേലിനോട് ബൈഡന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമെന്ന് നെതന്യാഹുവുമായുള്ള നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം യുഎസ് സ്‌റ്റേറ്റ്‌സ് സെക്രട്ടറി ബ്ലിങ്കന്‍ പറഞ്ഞു.
Read Also: അടിവസ്ത്രത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമം: മുക്കം സ്വദേശി പിടിയില്‍
അതിനിടെ ജറുസലേമിലും ടെല്‍ അവീവിലും റോക്കറ്റ് ആക്രമണം നടത്തിയെന്ന് ഹമാസ് അവകാശപ്പെട്ടു. ലെബനനിലെ ഹിസ്ബുല്ല താവളം വീണ്ടും ആക്രമിച്ചുവെന്ന് ഇസ്രയേലും വ്യക്തമാക്കി. 199 പേര്‍ ഹമാസിന്റെ ബന്ദികളായി ഉണ്ടെന്ന് ഇസ്രയേല്‍ പറയുന്നു. ബന്ദികളില്‍ ഒരാളുടെ ദൃശ്യം ഹമാസ് പുറത്തുവിട്ടു.
Post Your Comments