ആലപ്പുഴ: മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് സുഹൃത്തുക്കളുടെ മർദ്ദനമേറ്റ് യുവാവിന് ദാരുണാന്ത്യം. ആലപ്പുഴയിലാണ് സംഭവം. ചെങ്ങന്നൂർ സ്വദേശി സജീവ് ആണ് മരിച്ചത്. 32 വയസായിരുന്നു. മദ്യപാനത്തിനിടെയാണ് സജീവും സുഹൃത്തുക്കളും തമ്മിൽ വാക്കുത്തർക്കം ഉണ്ടായത്. തുടർന്ന് സുഹൃത്തുക്കൾ ചേർന്ന് സജീവനെ മർദ്ദിച്ചു.
Read Also: അരിന്ദം ബാഗ്ചി യുഎന്നിലെ ഇന്ത്യന്‍ അംബാസഡറായി നിയമിച്ചു: അറിയിപ്പുമായി വിദേശകാര്യമന്ത്രാലയം
മർദ്ദനമേറ്റ് അവശനിലയിലായ സജീവിനെ പ്രതികൾ തന്നെ ആശുപത്രിയിലെത്തിച്ചു. സംശയം തോന്നിയ ആശുപത്രി ജീവനക്കാരും അവിടെ ഉണ്ടായിരുന്നവരും ചേർന്ന് പ്രതികളെ തടഞ്ഞ് വെയ്ക്കുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുറ്റംസമ്മതിച്ചത്.
Post Your Comments