Latest NewsNewsInternational

ഒക്ടോബര്‍ അവസാനത്തോടെ ഈ ഫോണുകളില്‍ വാട്സ്ആപ്പ് പ്രവര്‍ത്തിക്കില്ല: പട്ടിക ഇങ്ങനെ

ന്യൂഡല്‍ഹി: പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളിലും ഐഫോണുകളിലും വൈകാതെ തന്നെ വാട്‌സ്ആപ്പ് സേവനം ലഭിക്കില്ല. ഒക്ടോബര്‍ 24ന് ശേഷം പഴയ സ്മാര്‍ട്ട്‌ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ലെന്ന് മെറ്റ അറിയിച്ചു.

Read Also: ആ സംഗീതജ്ഞൻ എന്നെ ലൈംഗികമായി ഉപദ്രവിച്ചു, പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്: തുറന്നു പറഞ്ഞ് കല്യാണി രോഹിത്

പുതിയ ഫീച്ചറുകള്‍ വികസിപ്പിക്കുന്നതിനും ഉപയോക്താക്കള്‍ക്ക് നല്‍കുന്ന സേവനം മെച്ചപ്പെടുത്തുന്നതിനുമാണ് പഴയ സ്മാര്‍ട്ട്‌ഫോണുകളില്‍ സേവനം അവസാനിപ്പിക്കാന്‍ വാട്സ്ആപ്പ് തീരുമാനിച്ചത്. പഴയ സ്മാര്‍ട്ട്‌ഫോണുകളില്‍ പുതിയ സുരക്ഷാ അപ്ഡേറ്റുകള്‍ക്കുള്ള സാധ്യത കുറവാണ്. കൂടാതെ ഏറെ പരിഷ്‌കരണങ്ങള്‍ നടപ്പാക്കിയ വാട്സ്ആപ്പ് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യയുടെ അഭാവവും നിലനില്‍ക്കുന്നു. ഈ പശ്ചാത്തലത്തിലാണ് കുറച്ചുപേര്‍ മാത്രം നിലവില്‍ ഉപയോഗിക്കുന്ന ഈ സ്മാര്‍ട്ട്ഫോണുകളില്‍ സേവനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

നിലവില്‍ 4.1നും അതിന് ശേഷവുമുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളെ വാട്സ്ആപ്പ് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഒക്ടോബര്‍ 24ന് ശേഷം 5.0നും അതിന് ശേഷവുമുള്ള ആന്‍ഡ്രോയിഡ് വേര്‍ഷനുകളെ മാത്രമേ വാട്‌സ്ആപ്പ് സപ്പോര്‍ട്ട് ചെയ്യുകയുള്ളൂ എന്നാണ് കമ്പനി അറിയിച്ചത്. പഴയ വേര്‍ഷനിലാണ് ആന്‍ഡ്രോയിഡ് ഫോണ്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഒന്നെങ്കില്‍ ആന്‍ഡ്രോയിഡ് 5.0ലേക്ക് ഡിവൈസിനെ അപ്‌ഡേറ്റ് ചെയ്യുക. അല്ലെങ്കില്‍ പുതിയ വേര്‍ഷനിലേക്ക് മാറ്റാനാണ് കമ്പനി പറയുന്നത്. അല്ലാത്തപക്ഷം ഒക്ടോബര്‍ 24ന് ശേഷം സാംസങ്, എല്‍ജി, സോണി, തുടങ്ങിയ കമ്പനികളുടെ പഴയ ഫോണുകളില്‍ വാട്സ്ആപ്പ് സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ സാധിക്കുകയില്ല. കോള്‍ ചെയ്യാനും സാധിക്കില്ല.

വാട്സ്ആപ്പ് സേവനം നിലയ്ക്കുന്ന പഴയ സ്മാര്‍ട്ട്ഫോണ്‍ മോഡലുകള്‍ ചുവടെ:

Samsung Galaxy S2

Nexus 7

iPhone 5

iPhone 5c

Archos 53 Platinum

Grand S Flex ZTE

Grand X Quad V987 ZTE

HTC Desire 500

Huawei Ascend D

Huawei Ascend D1

HTC One

Sony Xperia Z

LG Optimus G Pro

Samsung Galaxy Nexus

HTC Sensation

Motorola Droid Razr

Sony Xperia S2

Motorola Xoom

Samsung Galaxy Tab 10.1

Asus Eee Pad Transformer

Acer Iconia Tab A5003

Samsung Galaxy S

HTC Desire HD

LG Optimus 2X

Sony Ericsson Xperia Arc3

 

shortlink

Related Articles

Post Your Comments

Related Articles


Back to top button