Latest NewsNewsBusiness

ആഗോള വിപണിയിൽ വീണ്ടും യുദ്ധഭീതി! ആഴ്ചയുടെ ആദ്യദിനം നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം

ബിഎസ്ഇയിൽ ഇന്ന് 2,032 ഓഹരികൾ നേട്ടത്തിലും, 1,748 ഓഹരികൾ നഷ്ടത്തിലും, 173 ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു

ആഗോള വിപണിയിൽ വീണ്ടും ഇസ്രായേൽ- ഹമാസ് യുദ്ധഭീതി നിഴലിച്ചതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വ്യാപാരത്തിന്റെ ഓരോ ഘട്ടങ്ങളിലും ആഭ്യന്തര സൂചികകൾ ലാഭത്തിലും നഷ്ടത്തിലും ആടിയുലയുന്ന പ്രവണതയാണ് ദൃശ്യമായിട്ടുള്ളത്. ഐടി, ഫാർമ, റിയൽറ്റി ഓഹരികളിൽ കനത്ത വിൽപ്പന സമ്മർദ്ദം ഉണ്ടായിട്ടുണ്ട്. സെൻസെക്സ് ഇന്ന് 115.81 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 66,166.93-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 19.30 പോയിന്റ് നഷ്ടത്തിൽ 19,731.75-ലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഇന്നൊരുവേള സെൻസെക്സ് 66,342 പോയിന്റ് വരെ ഉയരുകയും, 66,039 പോയിന്റ് വരെ താഴുകുകയും ചെയ്തിട്ടുണ്ട്.

ബിഎസ്ഇയിൽ ഇന്ന് 2,032 ഓഹരികൾ നേട്ടത്തിലും, 1,748 ഓഹരികൾ നഷ്ടത്തിലും, 173 ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു. ഗ്ലാൻഡ് ഫാർമ, ഗുജറാത്ത് ഫ്ലൂറോ കെമിക്കൽസ്, പതഞ്ജലി ഫുഡ്സ്, ഡിവീസ് ലാബ്, നെസ്‌ലെ, ടിസിഎസ്, ഏഷ്യൻ പെയിന്റ്സ്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ടത്. അതേസമയം, ഫാക്ട്, എൻഎംഡിസി, സംവർധന മദേഴ്സൺ, ഇന്ത്യൻ ബാങ്ക്, ജെഎസ്ഡബ്ല്യു എനർജി, ടാറ്റാ സ്റ്റീൽ, എച്ച്സിഎൽ ടെക് തുടങ്ങിയവയുടെ ഓഹരികൾ നേട്ടത്തിലേറി.

Also Read: 26 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കണം, വിവാഹിതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

shortlink

Related Articles

Post Your Comments

Related Articles


Back to top button