ടിസിഎസിൽ ജോലി നൽകാമെന്ന് വ്യാജ വാഗ്ദാനം നൽകി ഉദ്യോഗാർത്ഥികളിൽ നിന്നും കൈക്കൂലി വാങ്ങിയ ജീവനക്കാർക്കെതിരെ നടപടി. കമ്പനിയിലെ 19 ജീവനക്കാരാണ് ജോലി വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയത്. ഇതിൽ 16 ജീവനക്കാരെ പിരിച്ചുവിട്ടതായി ടിസിഎസ് അറിയിച്ചു. 3 ജീവനക്കാരെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് മാറ്റിയിട്ടുണ്ട്. ഇതിനുപുറമേ, ടിസിഎസുമായുള്ള വിവിധ ഇടപാടുകളിൽ നിന്ന് 6 കരാർ കമ്പനികളെ നീക്കം ചെയ്തിട്ടുണ്ട്. ഈ കമ്പനികളുടെ ഉടമകൾക്ക് മറ്റേതെങ്കിലും തരത്തിൽ തങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയില്ലെന്ന് ടിസിഎസ് വ്യക്തമാക്കി.
ടിസിഎസിന് വേണ്ടി ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്ന് കൈക്കൂലി വാങ്ങുന്നുണ്ടെന്ന് പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കമ്പനി അന്വേഷണം പ്രഖ്യാപിച്ചത്. ടിസിഎസിന്റെ റിക്രൂട്ടിംഗ് വിഭാഗമായ റിസോഴ്സ് മാനേജ്മെന്റ് ഗ്രൂപ്പ് കേന്ദ്രീകരിച്ചാണ് കൈക്കൂലി ഇടപാടുകൾ നടന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏതാണ്ട് 3 ലക്ഷത്തോളം ഉദ്യോഗാർത്ഥികളെയാണ് ടിസിഎസ് വിവിധ ജോലികൾക്കായി നിയമിച്ചിട്ടുള്ളത്. ഇതിൽ കരാറുകാരും ഉൾപ്പെട്ടിട്ടുണ്ട്. അഴിമതി നടത്തിയവർ ഏകദേശം 100 കോടി രൂപയെങ്കിലും സമ്പാദിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ.
Also Read: രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയരുന്നു! ഇന്ത്യയ്ക്ക് റഷ്യയുടെ വക ഇരട്ടി ഡിസ്കൗണ്ട്
Post Your Comments