ടെല്‍ അവീവ്: ഹമാസ് നടത്തുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ മതഭ്രാന്താണെന്ന് ഉറപ്പിച്ചുപറഞ്ഞ് പ്രമുഖ ഇസ്രായേല്‍ എഴുത്തുകാരന്‍ യുവാല്‍ നോഹ ഹരാരി.
Read Also:നടപ്പു സാമ്പത്തിക വർഷം കൂടുതൽ റിക്രൂട്ട്മെന്റുകൾ നടത്താൻ ഒരുങ്ങി ടിസിഎസ്
‘അവര്‍ മനുഷ്യന്റെ ജീവന് യാതൊരുവിധ വിലയും കല്‍പ്പിക്കുന്നില്ല. അവര്‍ ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടതകളെ ശ്രദ്ധിക്കുന്നില്ല. ലോകത്തെ ഇല്ലാതാക്കുക മാത്രമാണ് അവരുടെ ലക്ഷ്യം’, അദ്ദേഹം പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നോഹയുടെ പരാമര്‍ശം.
‘ഇസ്രയേലികളായാലും പലസ്തീനികളായാലും മനുഷ്യരുടെ കഷ്ടതകളെ ഹമാസ് കാര്യമാക്കുന്നില്ല. ഈ യുദ്ധം യാതൊരുവിധ ഗുണങ്ങളും ഹമാസിന് നല്‍കുന്നില്ല. ഇപ്പോള്‍ നടക്കുന്ന പോരാട്ടത്തില്‍ ഹമാസ് വിജയിക്കില്ല. ലോകത്തെ അഗ്‌നികുണ്ഡമാക്കുകയാണ് ഹമാസ് ഭീകരരുടെ ലക്ഷ്യം. അങ്ങനെ ചെയ്യുന്നതിലൂടെ പരലോകത്ത് ശാന്തി ലഭിക്കുമെന്നാണ് ഹമാസിന്റെ വിശ്വാസം. ഇതേ ആശയമാണ് ഇസ്ലാമിക് സ്റ്റേറ്റ് പുലര്‍ത്തുന്നത്. ഇത്തരത്തിലുള്ള മതഭ്രാന്ത് മനുഷ്യരാശിക്ക് ദോഷം ചെയ്യും’, അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
‘സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന ഭയനാകമായ ചിത്രങ്ങളും മറ്റും കാണുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഭയനാകമായ ചിത്രങ്ങള്‍ മറ്റുള്ളവര്‍ കാണണമെന്ന് ഉദ്ദേശിച്ചുകൊണ്ട് തന്നെ ഭീകരര്‍ പുറത്തുവിടുന്നതാണ്. അതുവഴി ലോകത്ത് സഹതാപ തരംഗം സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യം. നമ്മള്‍ അത്തരം വീഡിയോകളും ചിത്രങ്ങളും കാണുന്നത് വഴി ഭീകരരെ തീറ്റിപോറ്റുകയാണ്. അവര്‍ സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ഭീകരതയും വെറുപ്പും മനുഷ്യത്വമില്ലായ്മയും സാധാരണക്കാരനിലേക്കും പ്രചരിക്കപ്പെടുന്നു’, അദ്ദേഹം പറഞ്ഞു.
‘ഇസ്രയേലികള്‍ക്ക് പുറമേ നിരവധി പലസ്തീനികളെയും ഹമാസ് ബന്ദികളാക്കിയിട്ടുണ്ട്. പൗരന്മാരെ ബന്ദികളാക്കുന്നത് വഴി അവരെയും യുദ്ധത്തിനുള്ള ഉപകരണമാക്കാന്‍ ഹമാസിന് കഴിയും. സഹതാപ തരംഗം സൃഷ്ടിക്കാനായി അവര്‍ മനുഷ്യരുടെ ശ്രദ്ധ തിരിച്ചേക്കാം. എന്നാല്‍ ഒരുവശം മാത്രം കണക്കിലെടുക്കരുത്. സാഹചര്യത്തിന്റെ സങ്കീര്‍ണത മനസിലാക്കാന്‍ ശ്രമിക്കണം. കിടപ്പറയില്‍ നിന്ന് പോലും നൂറുക്കണക്കിന് അമ്മമാരെയും സഹോദരിമാരെയുമാണ് ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ബലാത്സംഗത്തെ യുദ്ധത്തിനുള്ള ഉപകരണമാക്കിയാണ് ഹമാസ് പ്രവര്‍ത്തിക്കുന്നത്’, അദ്ദേഹം വ്യക്തമാക്കി.
Post Your Comments