Latest NewsNewsTechnology

ആക്ടിവേഷൻ ബ്ലിസാർഡ് മൈക്രോസോഫ്റ്റിന് സ്വന്തം! ഈ ഗെയിമുകൾ ഇനി മുതൽ മൈക്രോസോഫ്റ്റിന് കീഴിൽ

യുകെ, യുഎസ് എന്നിവിടങ്ങളിലെ അധികൃതരുമായുള്ള ദീർഘനാൾ നീണ്ട പോരാട്ടത്തിന് ഒടുവിലാണ് മൈക്രോസോഫ്റ്റ് ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയിട്ടുള്ളത്

ആക്ടിവേഷൻ ബ്ലിസാർഡിനെ ഏറ്റെടുത്ത് ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ്. 6,870 കോടി ഡോളറിനാണ് ഏറ്റെടുക്കൽ ഇടപാടുകൾ പൂർത്തിയാക്കിയത്. കോൾ ഓഫ് ഡ്യൂട്ടി, വേൾഡ് ഓഫ് വാർ ക്രാഫ്റ്റ്, ഡയബ്ലോ, കാൻഡി ക്രഷ് തുടങ്ങിയ ജനപ്രിയ ഗെയിമുകളുടെ പ്രസാധകരാണ് ആക്ടിവേഷൻ ബ്ലിസാർഡ്. ഏറ്റെടുക്കൽ പ്രക്രിയ പൂർത്തിയാക്കിയതോടെ, ഈ ഗെയിമുകൾ എല്ലാം ഇനി മുതൽ മൈക്രോസോഫ്റ്റിന് കീഴിലായിരിക്കും.

യുകെ, യുഎസ് എന്നിവിടങ്ങളിലെ അധികൃതരുമായുള്ള ദീർഘനാൾ നീണ്ട പോരാട്ടത്തിന് ഒടുവിലാണ് മൈക്രോസോഫ്റ്റ് ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയിട്ടുള്ളത്. മൈക്രോസോഫ്റ്റ് ഇതുവരെ നടത്തിയ ഏറ്റവും വലിയ ഏറ്റെടുക്കൽ ഇടപാട് എന്ന സവിശേഷതയും ഇവയ്ക്ക് ഉണ്ട്. പുതിയ ഏറ്റെടുക്കലിലൂടെ ഗെയിമിംഗ് രംഗത്ത് മൈക്രോസോഫ്റ്റ് കടന്നുവരാൻ സാധ്യതയുണ്ടെന്നാണ് സൂചന. ഇതോടെ, ടെൻസെന്റിനും, സോണിക്കും ശേഷമുള്ള ഏറ്റവും വലിയ മൂന്നാമത്തെ ഗെയിമിംഗ് കമ്പനി എന്ന സവിശേഷത മൈക്രോസോഫ്റ്റിന് സ്വന്തമാകും.

Also Read: സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരും: ഇന്നത്തെ അവധി അറിയിപ്പുകൾ അറിയാം

ബ്ലിസാർഡിന്റെ മാത്രം ഒൻപതോളം ഗെയിം സ്റ്റുഡിയോകളും, കിംഗ് ഫ്രാഞ്ചൈസിയുടെ 11 സ്റ്റുഡിയോകളുമാണ് മൈക്രോസോഫ്റ്റിന്റെ ഭാഗമായി തീരുക. കൂടാതെ, 8500 ജീവനക്കാരും മൈക്രോസോഫ്റ്റിന് കീഴിലാകും. ഏറ്റെടുക്കലിന് പിന്നാലെ ഇരുകമ്പനികളും തമ്മിലുള്ള ലയനം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി 2023 അവസാനം വരെ ആക്ടിവേഷൻ ബ്ലിസാർഡിന്റെ സിഇഒ ബോബി കോട്ടിക് തന്നെയായിരിക്കുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button