Latest NewsNewsTechnology

ജിയോഭാരത് ബി1 ചില്ലറക്കാരനല്ല! ലഭ്യമാക്കുക യുപിഐ പേയ്മെന്റ് ഉൾപ്പെടെയുള്ള ഫീച്ചറുകൾ

ജിയോപേ എന്ന ആപ്പ് മുഖാന്തരമാണ് ഉപഭോക്താക്കൾക്ക് യുപിഐ സേവനങ്ങൾ ലഭിക്കുക

റിലയൻസ് ജിയോ കഴിഞ്ഞ ദിവസം വിപണിയിൽ അവതരിപ്പിച്ച ജിയോഭാരത് ബി1 4ജി ഹാൻഡ്സെറ്റുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് ആകർഷകമായ ഫീച്ചർ. വളരെ തുച്ഛമായ വിലയ്ക്ക് 4ജി ഹാൻഡ്സെറ്റ് ലഭിക്കുന്നതിനാൽ, ഫീച്ചറുകളെ കുറിച്ച് നിരവധി തരത്തിലുള്ള സംശയങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ഇത്തരം സംശയങ്ങൾക്കെല്ലാം കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് ജിയോ. ഏറ്റവും എടുത്തുപറയേണ്ട ഫീച്ചർ യുപിഐ പേയ്മെന്റുകളാണ്. 4ജി കണക്ടിവിറ്റി ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് യുപിഐ ഇടപാടുകൾ നടത്താൻ സാധിക്കും.

ജിയോപേ എന്ന ആപ്പ് മുഖാന്തരമാണ് ഉപഭോക്താക്കൾക്ക് യുപിഐ സേവനങ്ങൾ ലഭിക്കുക. ഏകദേശം 23 ഇന്ത്യൻ ഭാഷകളിൽ ഈ ഹാൻഡ്സെറ്റ് പ്രവർത്തിപ്പിക്കാനാകും. വെറും 2.4 ഇഞ്ച് വലിപ്പം മാത്രമുള്ള സ്ക്രീനാണ് ഇവയ്ക്ക് ഉള്ളത്. 2000 എംഎഎച്ചാണ് ബാറ്ററി ലൈഫ്. 343 മണിക്കൂർ വരെ ചാർജ് സ്റ്റാൻഡ് മോഡിൽ നിലനിൽക്കുമെന്ന സവിശേഷതയും ഇവയ്ക്ക് ഉണ്ട്. വെറും 110 ഗ്രാം മാത്രം ഭാരമുള്ള ജിയോഭാരത് ബി1 4ജി ഫോണിന്റെ വില 1,299 രൂപയാണ്. ആമസോൺ, ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവ മുഖാന്തരം ഈ ഫോൺ വാങ്ങാവുന്നതാണ്.

Also Read: ജയ്പൂരിൽ ബിസിനസും ജോലിയും വാഗ്ദാനം നടത്തി തട്ടിപ്പ്: യുവാക്കള്‍ക്ക് നഷ്ടപ്പെട്ടത് 7 ലക്ഷത്തോളം രൂപ, അറസ്റ്റ് 

shortlink

Related Articles

Post Your Comments

Related Articles


Back to top button