KeralaLatest NewsNews

മാലിന്യമുക്തം നവകേരളം: മുഴുവൻ വാർഡിലും ചെറുമാലിന്യ ശേഖരണകേന്ദ്രം സ്ഥാപിക്കുമെന്ന് എം ബി രാജേഷ്

തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മുഴുവൻ വാർഡിലും ചെറുമാലിന്യ ശേഖരണകേന്ദ്രം (മിനി എംസിഎഫ്) സ്ഥാപിക്കും. വലിയ അളവിൽ മാലിന്യമുണ്ടാകുന്ന സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് പരിശോധന നടത്തും. പന്നി ഫാമിന്റെ മറവിൽ മാലിന്യം ശേഖരിച്ച് പൊതുസ്ഥലത്ത് തള്ളുന്നവർ, കോഴിമാലിന്യം വലിച്ചെറിയുന്നവർ തുടങ്ങിയവരെ കണ്ടെത്തും.

Read Also: പ്ലസ് ടു വിദ്യാര്‍ത്ഥിനി കോണ്‍വെന്റില്‍ തൂങ്ങി മരിച്ച നിലയില്‍

പൊതുസ്ഥലത്തെ മാലിന്യം വലിച്ചെറിയൽ തടയാൻ ഡിസംബറോടെ ക്യാമറ നിരീക്ഷണം ശക്തമാക്കും. എല്ലാ നഗരത്തിലും പ്രധാന റോഡിൽ 500 മീറ്റർ ഇടവിട്ട് അജൈവമാലിന്യ ബിൻ സ്ഥാപിക്കും. നഗരവീഥികളിൽ വേസ്റ്റ് ബിന്നും സ്ഥാപിക്കും. വ്യാപാരസ്ഥാപനങ്ങളിലും ബിൻ വേണം. മൈതാനം, ഹാൾ എന്നിവിടങ്ങളിൽ വിസ്തൃതി അടിസ്ഥാനമാക്കി ബിന്നുകളും എംസിഎഫുകളും സ്ഥാപിക്കണം. തദ്ദേശസ്ഥാപനങ്ങൾക്ക് മെയിന്റനൻസ് ഗ്രാന്റ്, വികസന ഗ്രാന്റ് എന്നിവയ്ക്ക് മാലിന്യസംസ്‌കരണം മാനദണ്ഡമാക്കും. പിന്നിലാകുന്നവർക്ക് ഫണ്ട് കുറയും. 100ൽ കൂടുതൽ പേർ ഒത്തുചേരുന്ന പരിപാടികൾ മൂന്നുദിവസംമുമ്പ് തദ്ദേശ സ്ഥാപനത്തെ അറിയിച്ച് മാലിന്യശേഖരണത്തിനുള്ള ക്രമീകരണം ഒരുക്കണമെന്ന ഭേദഗതി മുനിസിപ്പാലിറ്റി നിയമത്തിൽ കൊണ്ടുവന്നു.

ഒരു മാസത്തിനുള്ളിൽ ഹരിതകർമസേനയുടെ വിന്യാസം പൂർത്തിയാക്കും. ഹരിതകർമസേന സംരംഭക കൂട്ടായ്മയിലെ അംഗങ്ങൾക്ക് ചുരുങ്ങിയത് 10,000 രൂപ നിരക്കിൽ വേതനം ഉറപ്പാക്കും. വസ്തുനികുതിയോടൊപ്പം മാലിന്യസംസ്‌കരണത്തിന് ഈടാക്കുന്ന യുസർഫീ കുടിശ്ശികയും പിരിക്കും. മാലിന്യസംസ്‌കരണം വ്യവസായമാക്കി മാറ്റുന്നത് പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. വ്യവസായവകുപ്പുമായി സഹകരിച്ച് പ്രത്യേക പരിപാടി തയ്യാറാക്കും. ഈ രംഗത്തെ പൊതു, സ്വകാര്യ പങ്കാളിത്തസംരംഭം പ്രോത്സാഹിപ്പിച്ച് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കും.

Read Also: ഒക്ടോബര്‍ അവസാനത്തോടെ ഈ ഫോണുകളില്‍ വാട്സ്ആപ്പ് പ്രവര്‍ത്തിക്കില്ല: പട്ടിക ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button