ErnakulamNattuvarthaLatest NewsKeralaNews

മസാല ബോണ്ട് കേസിൽ കിഫ്ബിയ്‌ക്കെതിരായ അന്വേഷണവുമായി ഇഡിയ്ക്ക് മുന്നോട്ടു പോകാം: ഹൈക്കോടതി

കൊച്ചി: മസാല ബോണ്ട് കേസിൽ കിഫ്ബിയ്‌ക്കെതിരായ അന്വേഷണവുമായി ഇഡിയ്ക്ക് മുന്നോട്ടു പോകാമെന്ന് വ്യക്തമാക്കി ഹൈക്കോടതി. മുൻ ധനമന്ത്രി തോമസ് ഐസക്കിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു. തോമസ് ഐസക് ഉൾപ്പെടെയുള്ളവരോട് ഹാജരാകാൻ ആവശ്യപ്പെടുന്നതിന്റെ കാരണം ബോധിപ്പിക്കണമെന്ന് ഇഡിയോട് കോടതി നിർദ്ദേശിച്ചു. അതുവരെ ഇഡി സമൻസിനുള്ള സ്റ്റേ തുടരും.

ആഗോള വിപണിയിൽ വീണ്ടും യുദ്ധഭീതി! ആഴ്ചയുടെ ആദ്യദിനം നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം

തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർജിയിൽ നവംബർ 24ന് വീണ്ടും വാദം കേൾക്കും. മസാല ബോണ്ട് ഇറക്കിയതിൽ ഫെമ ലംഘനം ഉണ്ടായിട്ടില്ലെന്നും റിസർവ്വ് ബാങ്ക് അനുമതിയോടെയാണ് മസാല ബോണ്ട് ഇറക്കിയതെന്നുമാണ് തോമസ് ഐസക്കിന്റെ വാദം. നേരത്തെ കിഫ്ബിക്ക് അനുകൂലമായി ആർബിഐ സത്യവാങ്മൂലം നൽകിയിരുന്നു. മസാലബോണ്ടിന് അനുമതി ഉണ്ടെന്നും തുകയുടെ കണക്ക് ലഭ്യമാക്കിയിരുന്നെന്നുമാണ് ആർബിഐയുടെ സത്യവാങ്മൂലം.

shortlink

Related Articles

Post Your Comments

Related Articles


Back to top button