
പാലക്കാട്: പാലക്കാട് രാസലഹരി വേട്ട. പാലക്കാട് എക്‌സൈസ്, ഐബി വിവരത്തിന്റെ അടിസ്ഥാനത്തിൽ, ബ്ലൂ മെത്താംഫിറ്റമിൻ ഉൾപ്പെടെ രണ്ടിടത്ത് രാസലഹരി പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിലായി. തൃത്താല വാവന്നൂർ പിലാക്കാട്ടിരിയിൽ മുസ്തഫ എന്നയാൾ താമസിക്കുന്ന വീട്ടിൽ നടത്തിയ റെയിഡിൽ ബ്ലൂ മെത്താംഫിറ്റമിനും, വൈറ്റ് മെത്താംഫിറ്റമിനും ചേർന്ന് ആകെ 24.1ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി. തുടർന്ന് പ്രതി മുസ്തഫയെ എക്‌സൈസ് അറസ്റ്റ് ചെയ്തു.
Read Also: അമ്മയോടൊപ്പം പോകവേ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു
പാലക്കാട്, തൃശൂർ ഐബി പ്രിവന്റിവ് ഓഫീസർമാരായ ഓസ്റ്റിൻ കെ ജെ, ജബ്ബാർ വി എം എന്നിവരുടെ കൂട്ടായ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് ഐ ബി പാർട്ടിയും, തൃത്താല റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ യൂനസിന്റെ നേതൃത്വത്തിലുള്ള പാർട്ടിയും സംയുക്തമായി ഓപ്പറേഷൻ നടത്തിയത്. തൃത്താല റേഞ്ചിലെ കണ്ണന്നൂർ എന്ന സ്ഥലത്ത് നിന്നാണ് മറ്റൊരു കേസ് എടുത്തത്. 4.1 ഗ്രാം മെത്താംഫിറ്റമിൻ സഹിതം വിഷ്ണു എന്നയാളെ തൃത്താല റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ അറസ്റ്റ് ചെയ്തു. ഐ ബി പ്രിവന്റിവ് ഓഫീസർ ഓസ്റ്റിൻ കെ ജെ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയിഡ്.
തൃത്താല റേഞ്ചിലെ എക്‌സൈസ് ഇൻസ്പെക്ടർ യൂനുസ് എം, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർ ജഗദീശൻ കെ, പാലക്കാട് ഐബിയിലെ പ്രിവന്റീവ് ഓഫീസർമാരായ ഓസ്റ്റിൻ കെ ജെ, സുരേഷ് ആർ എസ്, വിശ്വകുമാർ റ്റി ആർ, സുനിൽ കുമാർ വി ആർ, പ്രസാദ് കെ, തൃത്താല റേഞ്ചിലെ പ്രിവന്റീവ് ഓഫീസർമാരായ ചെന്താമര കെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ മഹേഷ് വി പി, സുബീഷ് പി, ജോബിമോൻ പി, WCEOമാരായ അനിത പി എൻ, കവിതാറാണി, എക്‌സൈസ് ഡ്രൈവർ അനുരാജ് എന്നിവർ സംഘത്തിൽ പങ്കെടുത്തു.
Read Also: കോൺഗ്രസ് അധികാരത്തിലെത്തിയാൽ വീണ്ടും പ്രീണന രാഷ്ട്രീയം തുടരും: രൂക്ഷ വിമർശനവുമായി അമിത് ഷാ
Post Your Comments