KozhikodeKeralaNattuvarthaLatest NewsNews

നാ​ല് ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

മ​ല​പ്പു​റം ജി​ല്ല​യി​ലെ തി​രൂ​ര​ങ്ങാ​ടി പി​ല​ത്തോ​ട്ട​ത്തി​ൽ ഷാ​ഹു​ൽ ഹ​മീ​ദാ​ണ്(39)പി​ടി​യി​ലാ​യ​ത്

കോ​ഴി​ക്കോ​ട്: ബൈ​ക്കി​ൽ വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന നാ​ല് ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അറസ്റ്റിൽ. മ​ല​പ്പു​റം ജി​ല്ല​യി​ലെ തി​രൂ​ര​ങ്ങാ​ടി പി​ല​ത്തോ​ട്ട​ത്തി​ൽ ഷാ​ഹു​ൽ ഹ​മീ​ദാ​ണ്(39)പി​ടി​യി​ലാ​യ​ത്.

Read Also : ‘ഗാസയിലെ ജനങ്ങൾക്കെതിരായ കൂട്ടായ ശിക്ഷ ഇസ്രായേൽ അവസാനിപ്പിക്കണം, പ്രശ്ന പരിഹാരത്തിന് ഐക്യരാഷ്ട്രസഭ ഇടപെടണം’: ചൈന

തൊ​ണ്ട​യാ​ട് ബൈ​പാ​സി​ൽ സ്റ്റാ​ർ കെ​യ​ർ ഹോ​സ്പി​റ്റ​ലി​നു​ സ​മീ​പം ആണ് സംഭവം. അ​സി​സ്റ്റ​ന്‍റ് ക​മീ​ഷ​ണ​ർ ടി.​പി. ജേ​ക്ക​ബി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ന്റി നാ​ർ​കോ​ട്ടി​ക്ക് സ്ക്വാ​ഡും സ​ബ് ഇ​ൻ​സ്പെ​ക്ട​ർ രാ​ധാ​കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സും ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ആ​ന്റി നാ​ർ​കോ​ട്ടി​ക്ക് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ സി.​പി.​ഒ സ​രു​ൺ, ഷി​നോ​ജ്, ല​തീ​ഷ്, ഇ​ബ്നു ഫൈ​സ​ൽ, തൗ​ഫീ​ഖ്, മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി.​പി.​ഒ ശ​ര​ത്, സി.​പി.​ഒ​മാ​രാ​യ ര​ഞ്ചു ഹ​നീ​ഫ, ബി​നീ​ഷ്, വീ​ണ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button