Latest NewsNewsInternational

ഹമാസിനെ ഇല്ലാതാക്കും: ഗാസയിൽ ആക്രമണം ശക്തമാക്കാനൊരുങ്ങി ഇസ്രയേൽ

ഗാസയിൽ ആക്രമണം ശക്തമാക്കാനൊരുങ്ങി ഇസ്രയേൽ. ഗാസയിലെ ഹമാസിനെ ഇല്ലാതാക്കുമെന്ന് അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഇതിന് മുന്നോടിയായി ഗാസ അതിർത്തിയിൽ ഇസ്രായേൽ യുദ്ധ ടാങ്കുകൾ വിന്യസിച്ചു. ഗാസയെ ലക്ഷ്യം വെച്ചുള്ള അതിശക്തമായ ആക്രമണത്തിന് മുന്നോടിയായി ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥർ പ്രദേശവാസികൾക്ക് മുന്നറിപ്പ് നൽകി .

ലെബനൻ അതിർത്തിയിൽ ഹിസ്‌ബുള്ളയ്ക്കെതിരായ ആക്രമണവും ഇസ്രായേൽ ശക്തമാക്കി. ഇന്നലെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നാനൂറിലധികം പേർ കൊല്ലപ്പെട്ടു. ഗാസയിൽ കൊല്ലപ്പെട്ട പലസ്തീനികളുടെഎണ്ണം 2,329 ആയി ഉയർന്നു. ഇസ്രായേലിൽ ഇതുവരെ 1300 പേർ കൊല്ലപ്പെട്ടു.

സൗന്ദര്യമുള്ള സ്ത്രീകള്‍ കോണ്‍ഗ്രസിലെത്തിയാല്‍ ജീവിതം തീര്‍ന്നു: രൂക്ഷവിമർശനവുമായി പത്മജ വേണുഗോപാല്‍

അതേസമയം, ഇസ്രായേൽ യുദ്ധക്കുറ്റങ്ങളും വംശഹത്യയും തുടരുകയാണെങ്കിൽ ‘ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ’ ഉണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിൽ ഇസ്രായേൽ കര ആക്രമണം നടത്തിയാൽ ടെഹ്‌റാൻ ഇടപെടുമെന്നും ഇറാന്റെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button