തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇസ്രായേലിനെതിരെയുള്ള ഹമാസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വിമർശനം. സിപിഎം ഹമാസ് അനുകൂല പ്രകടനം നടത്തുകയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു.
സിപിഎം ഇസ്രായേൽ-പാലസ്തീൻ പ്രശ്നത്തെ വർഗീയ വേർതിരിവിനായി ഉപയോഗിക്കുന്നു. സിപിഎം വർഗീയ വേർതിരിവിനാണ് നേതൃത്വം നൽകുന്നത്. സംസ്ഥാനത്ത് ഭീകര സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്. വളരെ അപകടകരമായ നീക്കമാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്നുള്ളത്. തിരഞ്ഞെടുപ്പിന് മുമ്പുള്ള വോട്ട് ബാങ്ക് രാഷ്ട്രീയമാണിതെന്നും വിഷയത്തിൽ യുഡിഎഫ് അവരുടെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം അറിയിച്ചു.
Read Also: ഇസ്രായേൽ-ഹമാസ് യുദ്ധം രൂക്ഷമാകുമ്പോൾ യഹൂദവിരുദ്ധതർക്ക് മുന്നറിയിപ്പ് നൽകി ഋഷി സുനക്
Post Your Comments