ErnakulamLatest NewsKeralaNattuvarthaNews

വിഴിഞ്ഞം തുറമുഖം ഏത് കടല്‍ കൊള്ളക്കാര്‍ കട്ടെടുക്കാന്‍ ശ്രമിച്ചാലും അതിന്റെ പിതൃത്വം ഉമ്മന്‍ ചാണ്ടിയ്ക്ക് തന്നെ: ഹരീഷ്

കൊച്ചി: വിഴിഞ്ഞം തുറമുഖം ഏത് കടല്‍ കൊള്ളക്കാര്‍ കട്ടെടുക്കാന്‍ ശ്രമിച്ചാലും അതിന്റെ പിതൃത്വം മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് അവകാശപ്പെട്ടതാണെന്ന് നടൻ ഹരീഷ് പേരടി. വന്ദേഭാരത് എന്ന് കേള്‍ക്കുമ്പോള്‍ മോദിയുടെ മുഖം ഓര്‍മ്മ വരുന്നത് പോലെ ദേശീയപാത വികസനം എന്ന് കേള്‍ക്കുമ്പോള്‍ ഗഡ്കരിയുടെ മുഖം തെളിയുന്നത് പോലെ വിഴിഞ്ഞം എന്ന് കേള്‍ക്കുമ്പോള്‍ വിഴിഞ്ഞം തുറമുഖം എന്ന് കേള്‍ക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയെയാണ് മലയാളികൾ ഓര്‍മ്മിക്കുക എന്ന് ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റിൽ കുറച്ചു. അന്യരുടെ പദ്ധതികള്‍ കൈയ്യേറുന്നവരെ ചരിത്രം ഓര്‍മ്മിക്കാറില്ലെന്നും ഹരീഷ് പറഞ്ഞു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

നിയന്ത്രണ രേഖയ്‌ക്ക് സമീപം കുഴിബോംബ് സ്ഫോടനത്തിൽ സൈനികന് പരിക്ക്

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ആളുകള്‍ കാണാന്‍ പാകത്തില്‍ കരുണാകരന്‍ സാറിന്റെ ഫോട്ടോയുമില്ല പേരുമില്ല..(എവിടെയെങ്കിലും ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല)..പക്ഷെ അവിടെ ആ മനുഷ്യന്റെ വികസന സ്വപ്നങ്ങളുടെ അദൃശ്യ സാന്നിധ്യമുണ്ട്…അത് അവിടെ ഇറങ്ങുന്നവര്‍ക്കും പോകുന്നവര്‍ക്കും അനുഭവപ്പെടും…അതു പോലെയാണ് വിഴിഞ്ഞം തുറമുഖം എന്ന സ്വപ്നം ഏത് കടല്‍ കൊള്ളക്കാര്‍ കട്ടെടുക്കാന്‍ ശ്രമിച്ചാലും അതിന്റെ പിതൃത്വം ഉമ്മന്‍ചാണ്ടി സാറിനുതന്നെ അവകാശപ്പെട്ടതാണ്…നാളെ വിഴിഞ്ഞം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആ മുഖമാണ് മലയാളി ഓര്‍മ്മിക്കുക…

ടിക്കറ്റു കിട്ടാനില്ലാത്ത വന്ദേഭാരത് എന്ന് കേള്‍ക്കുമ്പോള്‍ മോദിജിയുടെ മുഖം ഓര്‍മ്മ വരുമ്പോലെ…ദേശീയപാത വികസനം എന്ന് കേള്‍ക്കുമ്പോള്‍ ഗഡ്കരിയുടെ മുഖം തെളിയുന്നതുപോലെ …അന്യരുടെ പദ്ധതികള്‍ കൈയ്യേറുന്നവരെ ചരിത്രം ഓര്‍മ്മിക്കാറെയില്ല …പൊതുജനത്തിന്റെ നല്ല ഓര്‍മ്മകളില്‍ സ്ഥാനം പിടിക്കാന്‍ വികസനം എപ്പോഴും ഒരു ആയുധമാണ്…എല്ലാ രാഷ്‌ട്രിയ പ്രസ്ഥാനങ്ങളോടുമായി പറയുന്നു…ജാതിയും,മതവും,വര്‍ഗ്ഗീയതയുമല്ല..വികസനം..വികസനം മാത്രം…

shortlink

Related Articles

Post Your Comments

Related Articles


Back to top button