തെന്നിന്ത്യൻ സിനിമയിലെ പ്രധാന കലാ സംവിധായകൻ മിലൻ അന്തരിച്ചു. 54 വയസായിരുന്നു. അജിത്തിന്റെ പുതിയ ചിത്രം വിടാമുയര്‍ച്ചിയുടെ ചിത്രീകരണത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
READ ALSO: ശക്തമായ മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
അസെര്ബെയ്ജാനിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. രാവിലെ സിനിമയുടെ വര്‍ക്കിനായി ടീമിനൊപ്പം ഇരിക്കുമ്പോൾ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മിലന്റെ മൃതദേഹം ചെന്നൈയിലേക്ക് എത്തിക്കുന്നതിനായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
Post Your Comments