NattuvarthaLatest NewsIndiaNews

സ്ത്രീധന പീഡനം: യുവതി ജീവനൊടുക്കി

പാൽഘർ ജില്ലയിലാണ് 24 കാരി ആത്മഹത്യ ചെയ്തത്

മുബൈ: മഹാരാഷ്ട്രയിൽ സ്ത്രീധന പീഡനത്തെതുടർന്ന് യുവതി ജീവനൊടുക്കി. പാൽഘർ ജില്ലയിലാണ് 24 കാരി ആത്മഹത്യ ചെയ്തത്.

യുവതിയുടെ പിതാവ് നൽകിയ പരാതിയിൽ മകളുടെ വിവാഹം 2022 മെയിൽ നടന്നെന്നും മകൾ മുംബൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്നുവെന്നും പറയുന്നു. വിവാഹത്തിന് രണ്ട് മാസത്തിന് ശേഷം ഭർത്താവിന്‍റെ വീട്ടുകാർ അഞ്ച് ലക്ഷം രൂപ ചോദിച്ചിരുന്നു എന്നും പരാതിയിൽ പറയുന്നു.

Read Also : മുസ്ലീം സ്ത്രീകൾ തല മറച്ചിരിക്കണം, ലീഗിലെ മുസ്ലീം ആയ സ്ത്രീകളോട് തട്ടം ധരിക്കണം എന്ന് ഉപദേശിക്കാറുണ്ട്‌: പിഎംഎ സലാം

വെള്ളിയാഴ്ച രാവിലെ 8.30ഓടെ മരുമകൻ പരാതിക്കാരനെ വിളിച്ച് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ മകളെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. പിതാവ് അന്വേഷിച്ചപ്പോൾ പണത്തിനായി തന്നെ ശല്യപ്പെടുത്തുകയും മർദിക്കുകയും ചെയ്യുന്നുവെന്നും ഇനി ഇത് സഹിക്കാൻ കഴിയില്ലെന്നും യുവതി പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.

സംഭവത്തിൽ സ്ത്രീധന മരണത്തിന് ഭർത്താവിനെയും ഭർതൃപിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണത്തിനിടെ യുവതിയുടെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. സ്ത്രീധനത്തിന്റെ പേരിൽ വീട്ടുകാർ യുവതിയെ ഉപദ്രവിച്ചിരുന്നതായി കുറിപ്പിൽ നിന്ന് വ്യക്തമായതായി എഫ്.ഐ.ആറിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button