മുംബൈ: മഹാരാഷ്ട്രയിലെ സമൃദ്ധി എക്സ്പ്രസ്വേയിൽ മിനിബസും കണ്ടെയ്നറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 12 പേര്‍ക്ക് ദാരുണാന്ത്യം. 23 പേർക്ക് പരിക്കേറ്റു. അഞ്ച് പുരുഷന്മാരും ആറ് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. 35 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
വൈജാപുരിനു സമീപം പുലർച്ചെയാണ് അപകടം നടന്നത്. അമിതവേഗത്തിൽ വന്ന മിനിബസ് നിയന്ത്രണം നഷ്ടപ്പെട്ട് കണ്ടെയ്നറിന്റെ ഒരു വശത്ത് വന്നിടിക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Post Your Comments