KeralaLatest NewsNews

വ്യാജ ലൈസൻസ് കൈവശം വെച്ചു: രണ്ടു പേർ അറസ്റ്റിൽ

തിരുവനന്തപുരം: വ്യാജ ലൈസൻസ് കൈവശം വെച്ച രണ്ടു പേർ അറസ്റ്റിൽ. തൃക്കരിപ്പൂർ: കാസർഗോഡ് ആർടിഓ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ പരാതിയെ തുടർന്ന് വ്യാജ ലൈസൻസ് കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്ത ഉസ്മാൻ എന്നയാളാണ് അറസ്റ്റിലായത്. ഇയാൾക്ക് വ്യാജ ലൈസൻസ് നിർമ്മിക്കാൻ ഒത്താശ ചെയ്ത എസ് ആൻഡ് എസ് ഡ്രൈവിംഗ് സ്‌കൂളിലെ പ്രൊപ്രൈറ്റർ ശ്രീജിത്തിനെയും അറസ്റ്റ് ചെയ്തു.

Read Also: വോട്ട് ചെയ്യാൻ വന്ന രണ്ട് യുവാക്കളെ കഞ്ചാവുമായി പിടികൂടി

വാഹന പരിശോധന നടത്തവേ ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ പ്രതിയായ ഉസ്മാനെയാണ് വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ലൈസൻസ് ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇയാൾ പിന്നീട് വാട്‌സ് ആപ്പ് വഴി ലൈസൻസ് അയച്ചു നൽകുകയായിരുന്നു. എന്നാൽ ഈ ലൈസൻസ് നമ്പർ പരിശോധിച്ചപ്പോൾ തിരുവനന്തപുരം സ്വദേശിനിയുടെ പേരിലുള്ള ലൈസൻസ് ആണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇത് വ്യാജലൈസൻസ് ആണെന്ന് ബോധ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ ടിയാനെതിരെ ചന്തേര പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

തുടർ അന്വേഷണത്തിലാണ് കാഞ്ഞങ്ങാട് സബ് ആർടിഒയുടെ പരിധിയിലുള്ള എസ് ആൻഡ്. എസ് ഡ്രൈവിംഗ് സ്‌കൂൾ ഉടമയുടെ ഒത്താശയോടെയാണ് പ്രതി ലൈസൻസ് കരസ്ഥമാക്കിയത് എന്ന് ബോധ്യമായി. ശ്രീജിത്തിന് കാഞ്ഞങ്ങാട് ഗുരുവനം ടെസ്റ്റിംഗ് ഗ്രൗണ്ടിൽ നിന്ന് ഐ പി മനുരാജ് ജി പി , സബ് ഇൻസ്‌പെക്ടർ പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വ്വത്തിലുള്ള പോലീസ് സംഘം അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുവാണ്. ഇത്തരത്തിൽ വ്യാജ ലൈസൻസ് നിർമിക്കുകയും ഉപയോഗിക്കുന്നവർക്കും എതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും, വാഹനം ഉപയോഗിക്കുന്ന ഡ്രൈവർമാർ അവരുടെ ഒറിജിനൽ ലൈസൻസ് കൈവശം സൂക്ഷിക്കുകയോ അല്ലെങ്കിൽ ഡിജിറ്റൽ ഫോർമാറ്റിൽ എം പരിവാഹൻ ഡിജിലോക്കർ പോലുള്ള അംഗീകൃത ആപ്പുകളിൽ ഡിജിറ്റൽ ഫോർമാറ്റിൽ സൂക്ഷിക്കുകയോ ചെയ്യണമെന്ന് കാസർഗോഡ് എൻഫോഴ്‌സ്‌മെന്റ് ആർടിഒ എ സി ഷീബ അറിയിച്ചു.

Read Also: കരുവന്നൂർ ബാങ്ക് തട്ടിപ്പ്: വായ്‌പകൾ നിയന്ത്രിച്ചത് സിപിഎം, അനധികൃത വായ്‌പക്കായി പ്രത്യേക മിനിറ്റ്സ്, വ്യക്തമാക്കി ഇഡി

shortlink

Related Articles

Post Your Comments

Related Articles


Back to top button