ആഗോള വിപണിയിൽ ഇസ്രായേൽ-ഹമാസ് യുദ്ധം വെല്ലുവിളി ഉയർത്തിയതോടെ കത്തിക്കയറി സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,120 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 44,320 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 140 രൂപ വർദ്ധിച്ച് 5,540 രൂപ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുതിച്ചുയർന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 43,200 രൂപയും, ഒരു ഗ്രാമിന് 5,540 രൂപയുമായിരുന്നു നിരക്ക്.
ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത് അഞ്ചാം തീയതിയാണ്. ഒരു പവൻ സ്വർണത്തിന് 41,920 രൂപയും, ഒരു ഗ്രാമിന് 5,240 രൂപയുമായിരുന്നു ഒക്ടോബർ അഞ്ചിലെ നിരക്ക്. ഒക്ടോബർ ആദ്യവാരം സ്വർണവിലയിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. ആഗോള തലത്തിൽ സ്വർണവ്യാപാരം വൻ ഉയർച്ചയിലാണ് നടക്കുന്നത്. ട്രോയ് ഔൺസിന് 61.61 ഡോളർ ഉയർന്ന് 19,323.28 ഡോളർ നിലവാരത്തിലാണ് സ്വർണവില ഉള്ളത്.
Also Read: മകളുടെ തലയിൽ കതക് പിടിച്ചടച്ചു മുറിവേല്പിച്ചു: പിതാവ് അറസ്റ്റിൽ
Post Your Comments