ജനപ്രീതിയുള്ള പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ള ടെലികോം സേവന ദാതാക്കളാണ് റിലയൻസ് ജിയോ. ഡാറ്റാ ക്വാട്ട തീർന്നാൽ മികച്ച ഡാറ്റ ഓൺലി പാക്കേജുകൾ, ഡാറ്റ മാത്രം ഉൾപ്പെടുന്ന റീചാർജ് പാക്കേജുകൾ എന്നിവ ജിയോ അവതരിപ്പിക്കാറുണ്ട്. പലപ്പോഴും ഒന്നോ രണ്ടോ ദിവസം മാത്രം ദൈർഘ്യമുള്ളവയാണ് ഡാറ്റ ഓൺലി പ്ലാനുകൾ. എന്നാൽ ഒരു വർഷം വാലിഡിറ്റിയിൽ ലഭിക്കുന്ന ഡാറ്റ ഓൺലി പ്ലാനാണ് ഇത്തവണ ജിയോ അവതരിപ്പിച്ചിരിക്കുന്നത്.
ഇന്റർനെറ്റ് സേവനങ്ങളെ കൂടുതലായും ആശ്രയിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഒരു വർഷം വാലിഡിറ്റിയുള്ള പുതിയ ഡാറ്റ ഓൺലി പ്ലാനിന് ജിയോ രൂപം നൽകിയത്. 2878 രൂപ നിരക്കുള്ള ഈ പ്ലാനിന് കീഴിൽ 365 ദിവസത്തെ വാലിഡിറ്റി ലഭിക്കും. പ്രതിദിനം 2 ജിബി ഡാറ്റയാണ് ലഭിക്കുക. ഇത്തരത്തിൽ ഒരു വർഷത്തേക്ക് 730 ജിബി ഡാറ്റ ലഭിക്കും. ഇത് ഡാറ്റ നൽകുന്നതിന് മാത്രമുള്ള റീചാർജ് പ്ലാനാണെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതിനാൽ, വോയിസ് കോൾ, എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ലഭിക്കാൻ മറ്റേതെങ്കിലും ബേസിക് ജിയോ പ്ലാൻ തിരഞ്ഞെടുക്കേണ്ടിവരും.
Also Read: 32.12 ഗ്രാം എംഡിഎംഎ പിടികൂടിയ കേസ്: രണ്ടുപേർകൂടി അറസ്റ്റിൽ
Post Your Comments