Latest NewsIndiaNews

പിഎസ്‍സി പരീക്ഷ തുടര്‍ച്ചയായി മാറ്റിവെച്ചു, ഹൈദരാബാദിൽ 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ തെലങ്കാനയില്‍ വന്‍ പ്രതിഷേധം

ഹൈദരാബാദ്: ഹൈദരാബാദിൽ 23കാരിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിനെ തുടർന്ന് തെലങ്കാനയില്‍ വൻ പ്രതിഷേധം. വാറങ്കൽ സ്വദേശിയായ പ്രവലിക ആണ് മരിച്ചത്. സർക്കാർ ജോലിക്കായി ശ്രമിച്ചിരുന്ന യുവതി പരീക്ഷകൾ നിരന്തരം മാറ്റിവെക്കുന്നതിൽ അസ്വസ്ഥയായിരുന്നു. തുടര്‍ന്നാണ് അശോക് നഗറിലെ ഹോസ്റ്റൽ മുറിയിൽ പ്രവലിക ജീവനൊടുക്കിയത്.

അർധ രാത്രി നടന്ന പ്രതിഷേധത്തിൽ നൂറു കണക്കിന് ആളുകളാണ് പങ്കെടുത്തത്. പ്രവലികയുടെ മരണത്തിന് തെലങ്കാനയിലെ ബിആർഎസ് സർക്കാരാണ് ഉത്തരവാദിയെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

ചിക്കഡ്‌പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹോസ്റ്റൽ മുറിയിൽ ആണ് പ്രവലികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ടിഎസ്‌പിഎസ്‌സി പരീക്ഷയുടെ ഗ്രൂപ്പ്-1 പരീക്ഷകൾ എഴുതിയതിന് ശേഷം രണ്ട് തവണ റദ്ദാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ഗ്രൂപ്പ്-2 പരീക്ഷ മാറ്റിവച്ചു. പരീക്ഷകൾ ആവർത്തിച്ച് മാറ്റിവെച്ചതിൽ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പരീക്ഷകൾ മാറ്റിവയ്ക്കുന്നതിനിടയിൽ സ്വകാര്യ ഹോസ്റ്റലിൽ താമസിക്കുന്ന പ്രവലിക പ്രതിസന്ധിയിലായതായി സുഹൃത്ത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button