കോതമംഗലം: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്ത മധ്യവയസ്കൻ പൊലീസ് പിടിയിൽ. കീരംപാറ നാടുകാണി കടുക്കാസിറ്റി പുത്തൻപുരയ്ക്കൽ ചന്ദ്രപ്രകാശി(55)നെയാണ് അറസ്റ്റ് ചെയ്തത്. ഊന്നുകൽ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : നവദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ കണ്ടെയ്നർ ലോറി ഇടിച്ച് ഭർത്താവിന് ദാരുണാന്ത്യം: യുവതി ഗുരുതരാവസ്ഥയിൽ
നെല്ലിമറ്റത്തുള്ള ധനകാര്യ സ്ഥാപനത്തിലാണ് സംഭവം. 16 ഗ്രാം തൂക്കം വരുന്ന സ്വർണനിറത്തിലുള്ള വളകൾ പണയം വച്ച് അറുപതിനായിരം രൂപയാണ് ഇയാൾ തട്ടിയത്.
തുടർന്ന്, ഒളിവിൽ പോയ പ്രതിയെ തമ്പാനൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും ഇൻസ്പെക്ടർ രതീഷ് ഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments