ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ വള്ളക്കടവിൽ വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്നയാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭാര്യാ സഹോദരൻ ഉള്‍പ്പെടെ മൂന്ന് പേർ കൂടി പിടിയിലായി. ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായതായി വണ്ടിപ്പെരിയാർ പൊലീസ് പറഞ്ഞു. വള്ളക്കടവ് കുരിശുംമൂട് കിരികിണ്ണം ചിറയിൽ അബ്ബാസിനെയാണ് ഭാര്യയുടെ നിർദ്ദേശ പ്രകാരം പ്രതികൾ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
എറണാകുളം ഫോർട്ട് കൊച്ചി ഇരവേലി ഭാഗത്ത് ഷെമീർ, പള്ളുരുത്തി പെരുമ്പടപ്പ് സ്വദേശി അഞ്ച്പാറ വിട്ടിൽ ശിവപ്രസാദ്, പള്ളുരുത്തി നമ്പിയാർ മഠം ഭാഗത്ത് ആനക്കുഴിപറമ്പിൽ ഷാഹുൽ ഹമീദ് എന്നിവരെയാണ് വണ്ടിപ്പെരിയാർ പൊലീസ് പിടികൂടിയത്. ഷാഹുൽ ഹമീദ് അബ്ബാസിന്റെ ഭാര്യ അഷീറ ബീവിയുടെ സഹോദരനാണ്. ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ ബംഗളൂരു, കോയംമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നാണ് പിടികൂടിയത്.
കേസിൽ അബ്ബാസിന്റെ ഭാര്യ അഷീറ ബീവിയേയും മകൻ മുഹമ്മദ് ഹസ്സനെയും, അയൽവാസികളും പള്ളുരുത്തി സ്വദേശികളുമായ ഷഹീർ, അനീഷ് ബാബു എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments