രാജ്യവ്യാപകമായി ഡിജിറ്റൽ പണമിടപാട് സേവനമായ യുപിഐ പണിമുടക്കിയതായി പരാതി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ആളുകളാണ് യുപിഐ വഴി പണം അയക്കാൻ കഴിയുന്നില്ലെന്ന പരാതി ഉന്നയിച്ചത്. ഡൗൺ ഡിറ്റക്ടർ എന്ന വെബ്സൈറ്റ് പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, ഇന്ന് രാവിലെ 7:00 മണി മുതലാണ് യുപിഐ സേവനങ്ങളിൽ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങിയത്. എന്നാൽ, ഉച്ചയോടെ പരാതികളുടെ എണ്ണം ഇരട്ടിയിലധികമായി ഉയരുകയായിരുന്നു.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് സമാനമായ രീതിയിൽ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഡൗൺ ഡിറ്റക്ടർ വ്യക്തമാക്കിയിട്ടുണ്ട്. ചിലർക്ക് പണം അയക്കാൻ സാധിക്കുന്നുണ്ടെങ്കിലും, സാധാരണയിൽ കൂടുതൽ സമയം പേയ്മെന്റ് പൂർത്തിയാകാൻ കാത്തിരിക്കേണ്ടി വരുന്നുണ്ട്. ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങിയ യുപിഐ ആപ്പുകളിൽ എല്ലാം ഈ പ്രശ്നം നിലനിൽക്കുന്നുണ്ടെന്നാണ് ഉപഭോക്താക്കളുടെ പരാതി. അതേസമയം, പ്രശ്നം സ്ഥിരീകരിച്ചുകൊണ്ട് യുപിഐ, എൻപിസിഐ എന്നിവ സോഷ്യൽ മീഡിയ ഹാന്റിലുകളിൽ ഒന്നും ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. അതിനാൽ, പണമിടപാട് തടസപ്പെടാനുള്ള കാരണം വ്യക്തമല്ല.
Also Read: ആ കരണത്തടിയുടെ ശബ്ദം ഇപ്പോഴും എന്റെ കാതിലുണ്ട്: തുറന്ന് പറഞ്ഞ് രണ്‍ബീര്‍ കപൂര്‍
Post Your Comments