KeralaLatest NewsNews

ഭാഷാ വളർച്ചയ്ക്ക് ജനാധിപത്യപരമായ പദ സ്വീകാര്യതാ നയം പിന്തുടരണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഭാഷയുടെ വളർച്ചയ്ക്കു ജനാധിപത്യപരമായ പദ സ്വീകാര്യതാ നയം പിന്തുടരണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ദൈനംദിന ജീവിതത്തിൽ മലയാളികൾ ഉപയോഗിക്കുന്ന അന്യഭാഷാ പദങ്ങളെയടക്കം നമ്മുടെ ഭാഷാ പദങ്ങളായിക്കണ്ടു സ്വീകരിക്കാനും ഉപയോഗത്തിൽ കൊണ്ടുവരാനുമാകണം. ആഗോളതലത്തിൽ വളർന്ന ഭാഷകളെല്ലാം ഇത്തരം രീതികൾ അവലംബിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ആസ്ഥാന മന്ദിര ഉദ്ഘാടനവും വൈജ്ഞാനിക പുരസ്‌കാര വിതരണവും 55-ാം വാർഷികാഘോഷ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

Read Also: അയോധ്യ മസ്ജിദിന്റെ രൂപരേഖ മാറ്റി: നിര്‍മ്മാണം മിഡില്‍ ഈസ്റ്റ് ശൈലിയില്‍

ദൈനംദിന വ്യവഹാരത്തിൽ ഉപയോഗിക്കപ്പെടുമ്പോഴാണു ഭാഷയ്ക്കു വളർച്ചയും നിലനിൽപ്പും ഉണ്ടാകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. അക്കാദമികതലത്തിൽമാത്രമായി ഇതു ചുരുങ്ങിപ്പോയാൽ ഭാഷ കേവലം പ്രദർശനവസ്തുവായി പരിണമിക്കും. മാറുന്ന കാലത്തിന്റെ നൂതന സാധ്യതകൾ ഉപയോഗിച്ചു ഭാഷയെ പരിപോഷിപ്പിക്കണം. സാങ്കേതികവിദ്യാ സൗഹൃദമായ മലയാള ഭാഷാ സോഫ്‌റ്റ്വെയറുകൾ വികസിപ്പിക്കണം. ശാസ്ത്ര മേഖലയുമായി ബന്ധപ്പെട്ട് ദിവസവുമെന്നോണം പുതിയ വാക്കുകൾ ഉണ്ടാകുന്നുണ്ട്. അവയെല്ലാം ഇംഗ്ലിഷിലാണ്. അവയ്ക്കു സമാന പദങ്ങൾ മലയാളത്തിൽ ഉണ്ടാക്കാനാകുമോയെന്നു നോക്കണം. മലയാളം ഒരു വൈജ്ഞാനിക ഭാഷകൂടിയാകണം. ഈ നിലയിലേക്ക് മലയാള ഭാഷയെ ഉയർത്താൻ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങൾക്കു കഴിയണമെന്ന് അദ്ദേഹം വ്യക്തമാക്കി.

വൈജ്ഞാനിക സമൂഹ സൃഷ്ടിക്കായുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളിലും സക്രിയമായ പങ്കാളിത്തം വഹിക്കാൻ ഇൻസ്റ്റിറ്റ്യൂട്ടിനു കഴിയണം. പുതിയ കാലത്തെ വിജ്ഞാന വികാസത്തിനൊപ്പം സഞ്ചരിക്കുന്ന കൃതികളുടെ പ്രസാധനം പ്രധാനമായി ഏറ്റെടുക്കണം. വിപണനത്തിൽ വലിയ കുതിപ്പുണ്ടാക്കാൻ സഹായകമാകുന്ന പുതിയ തന്ത്രങ്ങൾ ആവിഷ്‌കരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: വള്ളിയൂര്‍ക്കാവ് ദേവി ക്ഷേത്ര ഫണ്ട് സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചതില്‍ ഹൈക്കോടതി വിശദീകരണം തേടി

shortlink

Related Articles

Post Your Comments

Related Articles


Back to top button