KottayamKeralaNattuvarthaLatest NewsNews

ബ​സ് ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം: ഒ​ളി​വി​ലായിരു​ന്ന​യാൾ പിടിയിൽ

ഇ​ടു​ക്കി പു​റ​പ്പു​ഴ മ​ഠം ഭാ​ഗ​ത്ത് നീ​രൊ​ഴു​ക്കി​ല്‍ എ​ന്‍.​എം. ജോ​ണി(57)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കോ​ട്ട​യം: ബ​സ് ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​ളി​വി​ലായിരു​ന്ന​യാ​ൾ അ​റ​സ്റ്റിൽ. ഇ​ടു​ക്കി പു​റ​പ്പു​ഴ മ​ഠം ഭാ​ഗ​ത്ത് നീ​രൊ​ഴു​ക്കി​ല്‍ എ​ന്‍.​എം. ജോ​ണി(57)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. കോ​ട്ട​യം ഈ​സ്റ്റ് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : നല്ല നിറമുള്ള ആളുകൾ പെട്ടെന്ന് കറുത്തു പോകുന്നത് ഈ രോഗം മൂലമോ? അറിയാം പ്രധാന ലക്ഷണങ്ങൾ

ക​ഴി​ഞ്ഞ​മാ​സം 29-ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ​ഇ​യാ​ളും ബ​സ് ജീ​വ​ന​ക്കാ​ര​നാ​യ ഇ​യാ​ളു​ടെ സു​ഹൃ​ത്തും ചേ​ര്‍ന്ന് വൈ​കു​ന്നേ​രം നാ​ഗ​മ്പ​ടം ബ​സ്റ്റാ​ന്‍ഡി​ല്‍ വ​ച്ച് മ​റ്റൊ​രു ബ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍ക്കു യു​വാ​വി​നോ​ട് മു​ന്‍വൈ​രാ​ഗ്യ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ര്‍ച്ച​യെ​ന്നോ​ണ​മാ​ണ് ഇ​വ​ര്‍ യു​വാ​വി​നെ ആ​ക്ര​മി​ച്ച​ത്.

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ കേ​സെ​ടു​ത്ത കോ​ട്ട​യം ഈ​സ്റ്റ് പൊലീ​സ് ഇ​യാ​ളു​ടെ സു​ഹൃ​ത്താ​യ സ​ച്ചി​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഇ​യാ​ള്‍ക്കാ​യി ന​ട​ത്തി​യ ശ​ക്ത​മാ​യ തെ​ര​ച്ചി​ലി​ലാ​ണ് ക​ണ്ണൂ​രി​ല്‍ നി​ന്നു പി​ടി​യി​ലാ​യ​ത്. ഇ​യാ​ള്‍ക്കെ​തി​രേ തൊ​ടു​പു​ഴ, ക​രി​ങ്കു​ന്നം, മ​ണ​ര്‍കാ​ട്, അ​യ​ര്‍ക്കു​ന്നം സ്റ്റേ​ഷ​നു​ക​ളി​ല്‍ ക്രി​മി​ന​ല്‍ക്കേ​സു​ണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button