എൻറെ പഴയ കാമുകൻ ഓടിക്കളഞ്ഞു, ആ വിഷയം അങ്ങനെ അവസാനിച്ചത് നന്നായി: മൃണാൾ താക്കൂർ

ഹൈദരാബാദ്: ‘സീതരാമം’ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് മൃണാൾ താക്കൂർ. മിനി സ്‌ക്രീനിലൂടെയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് ആരാധകരുടെ ഇഷ്ടം നേടാൻ മൃണാളിനായി. ഇപ്പോൾ, ഒരു അഭിമുഖത്തിൽ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും മൃണാളിമൃണാൾ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. വിവാഹത്തെ സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടിയായി തന്റെ പ്രണയ തകർച്ചയുടെ കഥയാണ് മൃണാൾ പങ്കുവെച്ചത്.

‘താനിപ്പോൾ സിംഗിളാണെന്നും ഇനിയൊരു ബന്ധത്തിന് താത്പര്യമില്ലെന്നും മൃണാൾ പറഞ്ഞു. വീട്ടുകാർ വിവാഹത്തിന് സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും താരം വ്യക്തമാക്കി.

വിദ്യാകിരണം പദ്ധതി: 411 സ്‌കൂൾ കെട്ടിടങ്ങൾ പൂർത്തിയാക്കിയതായി മന്ത്രി

‘എൻറെ പഴയ കാമുകൻ ഓടിക്കളഞ്ഞു. നീ ഭയങ്കര ഇംപൾസീവാണ്. എനിക്കിത് ചേരില്ല എന്നാണ് അയാൾ പറഞ്ഞത്.  മറ്റൊരു കാരണം നീയൊരു നടിയാണ് എന്നതാണ്. എനിക്കത് ശരിയാകില്ല എന്നാണ് അവൻ പറഞ്ഞത്. വളരെ ഓർത്തഡോക്‌സായ പശ്ചാത്തലത്തിൽ നിന്നാണ് അവൻ വരുന്നത് എന്നതിനാൽ, ഞാൻ അവനെ കുറ്റം പറയുന്നില്ല. അവനെ വളർത്തിയത് അങ്ങനാണ്. എന്തായാലും ആ വിഷയം അങ്ങനെ അവസാനിച്ചത് നന്നായി. കാരണം ഭാവിയിൽ ഒന്നിച്ച് ജീവിച്ച് ഞങ്ങൾ മക്കളെ വളർത്തുമ്പോൾ അയാൾ എങ്ങനെയായിരിക്കും മക്കളോട് പെരുമാറുക എന്ന് ഞാൻ ചിന്തിച്ചു,’ മൃണാൾ താക്കൂർ വ്യക്തമാക്കി.

 

Share
Leave a Comment