ThiruvananthapuramKeralaNattuvarthaLatest NewsNews

യു​വാ​വി​നെ വീ​ട്ടി​ൽ​നി​ന്ന് വി​ളി​ച്ചി​റ​ക്കി വെട്ടിപ്പരിക്കേൽ​പ്പിച്ചു: അക്രമി സംഘം പിടിയിൽ

ക​രി​ക്ക​കം സ്വ​ദേ​ശി​ക​ളാ​യ സു​ജി​ത്ത്, വി​ഷ്ണു, രാ​ഹു​ൽ, നി​തി​ൻ രാ​ജ് എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

തി​രു​വ​ന്ത​പു​രം: യു​വാ​വി​നെ വീ​ട്ടി​ൽ ​നി​ന്ന് വി​ളി​ച്ചി​റ​ക്കി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. ക​രി​ക്ക​കം സ്വ​ദേ​ശി​ക​ളാ​യ സു​ജി​ത്ത്, വി​ഷ്ണു, രാ​ഹു​ൽ, നി​തി​ൻ രാ​ജ് എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. പേ​ട്ട പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ലത്തീന്‍ സഭയെ അനുനയിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍,ജോലി നഷ്ടപ്പെടുന്ന കട്ടമരത്തൊഴിലാളികള്‍ക്കുള്ള നഷ്ട പരിഹാരം കൂട്ടി

ക​ഴി​ഞ്ഞ ദി​വ​സം നെ​ല്ലി​ക്കു​ഴി അം​ഗ​ൻ​വാ​ടി​ക്ക് സ​മീ​പം ആണ് സംഭവം. വി​ജ​യ​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന അ​നീ​ഷി​നെ വീ​ട്ടി​ൽ​ നി​ന്ന് വി​ളി​ച്ചി​റ​ക്കി മ​ർ​ദി​ക്കു​ക​യും വെ​ട്ടിപ്പ​രി​ക്കേ​ൽപ്പി​ക്കു​ക​യുമായിരുന്നു. ത​ട​യാ​നെ​ത്തി​യ വി​ജ​യ​കു​മാ​റി​നെ​യും സം​ഘം വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന്, ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നാ​ലു​പേ​രും പി​ടി​യി​ലാ​കു​ന്ന​ത്.

സു​ജി​ത്ത് നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെന്ന് പൊലീസ് പറഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button