കോട്ടയം: കമ്പനിയെ കബളിപ്പിച്ച് 1,31,000 രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് പൊലീസ് പിടിയിൽ. ചങ്ങനാശേരി പെരുന്ന മൈത്രിനഗര്‍ ഇലഞ്ഞിമുറ്റം വിശാഖ് രാധാകൃഷ്ണ(38നെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം ഈസ്റ്റ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
സെയില്‍സ് എക്സിക്യൂട്ടീവ് ആയി ഇയാള്‍ ജോലി ചെയ്തിരുന്ന കമ്പനിയുടെ പ്രോഡക്ട് കോട്ടയം, ഇടുക്കി ജില്ലകളിലെ 27 ഓളം വ്യാപാരസ്ഥാപനങ്ങളില്‍ നല്‍കിയതിനു ശേഷം അവിടെനിന്നും പണം കൈപ്പറ്റി അതു കമ്പനിയില്‍ അടയ്ക്കാതെ കബളിപ്പിക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുക്കുകയും ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ തൃശൂരില്‍ നിന്നു പിടികൂടുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments